Your Image Description Your Image Description

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ വീണ്ടും ഭൂചലനം. തിങ്കളാഴ്ച വൈകിട്ട് 4 മണിയോടെയാണ് റിക്റ്റര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (NCS) അറിയിച്ചു.

10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു പ്രഭവ കേന്ദ്രം എന്നാണ് കണക്കാക്കുന്നത്. ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒരാഴ്ചയ്ക്കുള്ളില്‍ ഈ മേഖലയിലെ രണ്ടാമത്തെ ഭൂചലനമാണിത്. നേരത്തെ ഏപ്രില്‍ 30ന് രാത്രി 9:58-ന്, റിക്റ്റര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പം രേഖപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *