Your Image Description Your Image Description

രാമായണകഥയെ അടിസ്ഥാനമാക്കി ഓം റൗത്ത് സംവിധാനം ചെയ്ത ചിത്രമായിരുന്നു ആദിപുരുഷ്. വമ്പൻ ബഡ്ജറ്റിൽ എത്തിയ സിനിമ മോശം പ്രതികരണങ്ങൾ നേടുകയും ബോക്സ് ഓഫീസിൽ വലിയ പരാജയം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ചിത്രത്തിൽ സെയ്ഫ് അലി ഖാൻ ആയിരുന്നു വില്ലനായി എത്തിയത്. ഇപ്പോഴിതാ തന്റെ ഇളയ മകൻ തൈമൂറിന് ചിത്രം കാണിച്ചുകൊടുത്തതിന് ശേഷമുള്ള പ്രതികരണത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം.

ആദിപുരുഷ് കണ്ടുകൊണ്ടിരിക്കുമ്പോൾ തൈമൂർ തന്നെയൊരു പ്രത്യേക നോട്ടം നോക്കിയെന്നും അത് അവന് സിനിമ ഇഷ്ടപ്പെടാത്തതുകൊണ്ടാണെന്ന് തനിക്ക് മനസിലായെന്നും സെയ്ഫ് അലി ഖാൻ പറഞ്ഞു. ആ സിനിമ കാണിച്ചുകൊടുത്തതിന്റെ പേരിൽ താൻ മകനോട് ക്ഷമ ചോദിച്ചുവെന്നും ഭാഗ്യവശാൽ മകൻ തന്നോട് ക്ഷമിച്ചെന്നും തമാശരൂപേണ സെയ്ഫ് പറഞ്ഞു. അടുത്ത തവണ ഹീറോയായി അഭിനയിക്കണം എന്ന് മകൻ തന്നോട് ആവശ്യപ്പെട്ടതായും നടൻ പറഞ്ഞു. തന്റെ പുതിയ ചിത്രമായ ജുവൽ തീഫിന്റെ പ്രൊമോഷനിടെ സംസാരിക്കുകയായുരുന്നു താരം.

500 കോടിയിൽ ഒരുങ്ങിയ ആദിപുരുഷിന് ബോക്സ് ഓഫീസിൽ നിന്നും നേടാനായത് വെറും 375 കോടി മാത്രമാണ്. പ്രഭാസിനൊപ്പം കൃതി സനോണ്‍, സെയ്ഫ് അലി ഖാന്‍, സണ്ണി സിംഗ് എന്നിവർ ആയിരുന്നു ആദിപുരുഷിലെ മറ്റു അഭിനേതാക്കൾ. ടി-സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ഛായാഗ്രഹണം -ഭുവന്‍ ഗൗഡ, എഡിറ്റിങ് -അപൂര്‍വ്വ മോടിവാലെ, ആഷിഷ് എം. ഹത്രെ. സംഗീതം -അജയ്-അതുല്‍, രവി ബസ്റൂര്‍ പശ്ചാത്തല സംഗീതം -സഞ്ചിത് ബല്‍ഹാറ, അങ്കിത് ബല്‍ഹാറ.

 

 

Leave a Reply

Your email address will not be published. Required fields are marked *