Your Image Description Your Image Description

ഏ​ഷ്യ​ൻ ഓ​പ​ൺ ബീ​ച്ച് വോ​ളി​യി​ൽ കി​രീ​ട​വു​മാ​യി ഖ​ത്ത​റി​ന്റെ സൂ​പ്പ​ർ​താ​ര​ങ്ങ​ൾ. അ​ൽ ഗ​റാ​ഫ ക്ല​ബ് വേ​ദി​യി​ൽ ന​ട​ന്ന ​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ആ​സ്ട്രേ​ലി​യ​ൻ സ​ഖ്യ​ത്തെ തോ​ൽ​പി​ച്ച് ഖ​ത്ത​റി​ന്റെ ഒ​ളി​മ്പി​ക്സ് മെ​ഡ​ലി​സ്റ്റു​ക​ളാ​യ ഷെ​രി​ഫ് യൂ​നു​സും അ​ഹ​മ്മ​ദ് തി​ജാ​നും കി​രീ​ട​മ​ണി​ഞ്ഞു. ആ​സ്ട്രേ​ലി​യ​യു​ടെ ബ​ർ​ണ​റ്റ്-​റി​യാ​ൻ സ​ഖ്യ​ത്തെ​യാ​ണ് നേ​രി​ട്ടു​ള്ള ര​ണ്ട് സെ​റ്റു​ക​ൾ​ക്ക് ഖ​ത്ത​ർ സ​ഖ്യം വീ​ഴ്ത്തി​യ​ത്.

ഒ​പ്പ​ത്തി​നൊ​പ്പം മു​ന്നേ​റി​യ​തി​നൊ​ടു​വി​ലാ​യി​രു​ന്നു ആ​ദ്യ സെ​റ്റി​ൽ ഷെ​രീ​ഫും അ​ഹ​മ്മ​ദും 21-19ന് ​ജ​യ​വു​മാ​യി ലീ​ഡ് പി​ടി​ച്ച​ത്. ര​ണ്ടാം സെ​റ്റി​ൽ ക​ളി കൂ​ടു​ത​ൽ എ​ളു​പ്പ​മാ​യി. തു​ട​ർ​ച്ച​യാ​യി സ്മാ​ഷു​ക​ളും സ​ർ​വി​സും പോ​യ​ന്റു​ക​ളാ​ക്കി​യ ഖ​ത്ത​ർ സ​ഖ്യം 21-13 എ​ന്ന സ്കോ​റി​ൽ സെ​റ്റ് പി​ടി​ച്ച് കി​രീ​ടം ത​ങ്ങ​ളു​ടേ​താ​ക്കി മാ​റ്റി.

Leave a Reply

Your email address will not be published. Required fields are marked *