Your Image Description Your Image Description

തി​രു​വാ​രൂ​ർ: ത​മി​ഴ്നാ​ട്ടി​ലെ തി​രു​വാ​രൂ​രി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ നാ​ല് മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. അപകടത്തിൽ പരിക്കേറ്റ മൂ​ന്ന് പേരുടെ നില ഗുരുതരമാണ്.സു​ഹൃ​ത്തു​ക്ക​ളാ​യ ര​ജി​നാ​ഥ്‌, സ​ജി​ത്ത്, രാ​ജേ​ഷ്, രാ​ഹു​ൽ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം ബാ​ല​രാ​മ​പു​രം നെ​ല്ലി​മൂ​ട് സ്വ​ദേ​ശി​ക​ളാ​ണ്‌ മ​രി​ച്ച നാ​ല് പേ​രും. സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ച്ത​ന്നെ നാ​ല് പേ​രും മ​രി​ച്ചി​രു​ന്നു. വാ​നും ബ​സും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഏ​ഴ് പേ​രാ​ണ് വാ​നി​ലു​ണ്ടാ​യി​രു​ന്ന​ത്.വേ​ളാ​ങ്ക​ണ്ണി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അപകടം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *