Your Image Description Your Image Description

ഡംബര സ്പോര്‍ട്സ് കാറുകള്‍ എന്ന് പറയുമ്പോൾ എല്ലാവരുടെയും മനസ്സിൽ പെട്ടന്ന് തെളിയുന്ന ഒരു പേര് ലംബോർഗിനിയായിരിക്കും. ഇറ്റാലിയൻ സൂപ്പർകാർ നിർമാതാക്കളുടെ പുത്തൻ മോഡലായ ലംബോര്‍ഗിനി ടെമെറാരിയോ (Lamborghini Temerario) ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുകയാണ്. 6 കോടി രൂപയാണ് വാഹനത്തിന്റെ ഇന്ത്യൻ വിപണി വില.

ഇത് ഇലക്‌ട്രിക്കിലും പെട്രോളിലും ഓടിക്കാം എന്നത് തന്നെയാണ് ടെമറാരിയോ ഏറ്റവും വലിയ പ്രത്യേകത. ഹൈ-പെർഫോമൻസ് പ്ലഗ്-ഇൻ ഹൈബ്രിഡ് സൂപ്പർകാറാണ് (Plug-in Hybrid Supercar) ടെമറാരിയോ. 2024 ഓഗസ്റ്റിലാണ് ടെമെറാരിയോ അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിക്കപ്പെട്ടത്. എട്ട് മാസങ്ങൾക്ക് ശേഷം ഇന്ത്യൻ നിരത്തിലേക്കും എത്തുകയാണ് ടെമറാരിയോ.

ഹുറാക്കന് സദൃശ്യമായ ഡിസൈനണ് ടെമോറാരിയോയിലും കാണാൻ സാധിക്കുന്നത്. കാറിന്റെ മുൻവശം നോക്കുകയാണെങ്കിൽ ഷാർക്ക് ഫിൻ സ്റ്റൈലുള്ള മുൻവശം, ലോവർ ലിപ് സ്‌പോയിലർ, ഹെക്‌സഗണൽ എൽഇഡി ഡിആർഎൽ എന്നിവ ഒരു ഷാർപ്പ് ലുക്ക് ടെമറാരിയോക്ക് നൽകുന്നുണ്ട്. ഹെക്‌സഗണൽ ഷേപ്പിന് പ്രധാന്യം നൽകിയുള്ള ഡിസൈനാണ് ടെമറാരിയോക്ക് നൽകിയിരിക്കുന്നത്. മുന്നിൽ 20 ഇഞ്ചും പിന്നിൽ 21 ഇഞ്ചും വീലുകളാണുള്ളത്. ഫൈറ്റർ ജെറ്റ് ശൈലിയിലുള്ള കോക്ക്പിറ്റാണ് ടെമെറാരിയോയുടെ ഇൻ്റിരീയറിലെ പ്രധാന സവിശേഷത. 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 8.4 ഇഞ്ച് വെർട്ടിക്കൽ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, 9.1 ഇഞ്ച് കോ-ഡ്രൈവർ ഡിസ്‌പ്ലേ. മൾട്ടി ഫങ്ഷൻ സ്റ്റിയറിംഗ് വീൽ എന്നിവയാണ് പ്രധാന സവിശേഷതകൾ.

13 ഡ്രൈവ് മോഡുകളാണ് വാഹനത്തിനുള്ളത്. സിറ്റ, സ്ട്രാഡ, സ്പോർട്ട്, കോർസ, സ്റ്റാൻഡേർഡ് എന്നിവയാണ് പ്രധാന ഡ്രൈവ് മോഡുകൾ. എഞ്ചിന്റെ സവിശേഷത പറയുകയാണെങ്കിൽ റിവൽറ്റോയുടെ മാതൃക പിന്തുടർന്ന് മൂന്ന് ഇലക്ട്രിക് മോട്ടോറുകളുമായി ബന്ധിപ്പിച്ച 4.0 ലിറ്റർ ട്വിൻ-ടർബോ V8 എഞ്ചിനാണ് ടെമോറാരിക്കുമുള്ളത്. 789 bhp കരുത്തിൽ പരമാവധി 730 Nm ടോർക്ക് വരെ V8 എഞ്ചിൻ ഉത്പാദിപ്പിക്കുന്നു. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിൽ എത്താൻ 2.7 സെക്കന്റ് മാത്രം മതിയാകും ടെമോറാരിയക്ക്. പരമാവധി വേഗത 343 കിലോമീറ്ററാണ്. ചാർജിന്റെ കാര്യത്തിൽ 30 മിനിറ്റിനുള്ളിൽ പൂർണമായും 7 kW AC ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്യാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *