Your Image Description Your Image Description

കോതമംഗലം താലൂക്കിലെ പട്ടയ വിതരണത്തിനു മുന്നോടിയായി ഡിജിറ്റൽ സർവ്വേ (ടോട്ടൽ സ്റ്റേഷൻ സർവ്വേ) നടപടികൾക്ക് തുടക്കമായി. സർവ്വേ നടപടികളുടെ താലൂക്ക് തല ഉദ്ഘാടനം വടാട്ടുപാറയിൽ ആന്റണി ജോൺ എം.എൽ.എ നിർവഹിച്ചു. കഴിഞ്ഞ വർഷം നവംബർ 4 ലെ സർക്കാർ ഉത്തരവ് പ്രകാരം ജണ്ടയ്ക്ക് വെളിയിലെ കൈവശഭൂമിയ്ക്ക് പട്ടയം നൽകുന്നതിനുള്ള സർവ്വേ നടപടികൾക്കാണ് താലൂക്കിൽ തുടക്കമായത്.

പതിറ്റാണ്ടുകളായി പട്ടയത്തിന് കാത്തിരിക്കുന്ന 6 വില്ലേജുകളിലെ 5000 ത്തിന് മുകളിൽ ആളുകൾക്ക് പുതിയ ഉത്തരവ് പ്രകാരം പട്ടയം കൊടുക്കാൻ കഴിയും. ഇതിന് മുന്നോടിയായുള്ള നടപടികളുടെ ഭാഗമായിട്ടാണ് സർവ്വേ നടപടികൾ. ചടങ്ങിൽ കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷത വഹിച്ചു.

താലൂക്ക് തഹസിൽദാർ റെയ്ച്ചൽ കെ.വർഗീസ്, പഞ്ചായത്ത് അംഗം ബിൻസി മോഹനൻ, ഡെപ്യൂട്ടി തഹസിൽദാർ ജെയ്സൺ മാത്യു, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ജെയിംസ് കോറമ്പേൽ, എം.കെ രാമചന്ദ്രൻ , പി.കെ പൗലോസ്, കെ.എം വിനോദ്, പി.എ അനസ്, എ.ബി ശിവൻ, സന്ധ്യ ലാലു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *