Your Image Description Your Image Description

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഐ ആം ഗെയിം. ഒരു ഇടവേളക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന മലയാളം ചിത്രം എന്നതിനാല്‍ തന്നെ ഐ ആം ഗെയിമിന് വലിയ ഹൈപ്പാണുള്ളത്. സിനിമയിലെ മറ്റു കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന അഭിനേതാക്കളെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ തമിഴ് സംവിധായകനും നടനുമായ മിഷ്‌കിനും സിനിമയുടെ ഭാഗമാകുന്നതായി അറിയിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

കഴിഞ്ഞ ദിവസം നടന്‍ ആന്റണി വര്‍ഗീസും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. സിനിമയില്‍ ഭാഗമാകുന്ന മറ്റു താരങ്ങള്‍ ആരൊക്കെ എന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. നഹാസ് ഹിദായത്തിന്റെ കഥയില്‍ സജീര്‍ ബാബ, ബിലാല്‍ മൊയ്തു, ഇസ്മായേല്‍ അബുബക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ചമന്‍ ചാക്കോ ആണ്. പ്രൊഡക്ഷന്‍ ഡിസൈനര്‍: അജയന്‍ ചാലിശ്ശേരി, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം: മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, അസോസിയേറ്റ് ഡയറക്ടര്‍: രോഹിത് ചന്ദ്രശേഖര്‍ , ഗാനരചന: മനു മഞ്ജിത്ത് -വിനായക് ശശികുമാര്‍.

Leave a Reply

Your email address will not be published. Required fields are marked *