Your Image Description Your Image Description

ശശികല ടീച്ചറിനെ പഞ്ഞിക്കിട്ട രാഹുൽ ഈശ്വർ രംഗത്ത്. കഴിഞ്ഞ ദിവസമാണ് കർണാടകയിലെ ബത്ര കല്ലൂർത്തി ക്ഷേത്രത്തിനു സമീപം മലപ്പുറം സ്വദേശി അഷ്റഫ്ആൾക്കൂട്ടം തല്ലിക്കൊന്നത് . അഷ്റഫിനെ തല്ലിക്കൊന്ന കേസിൽ അറസ്റ്റിലായ എല്ലാവരും ആർഎസ്എസ് ബജ്രംഗൽ പ്രവർത്തകരാണ് എന്നു പിന്നീട് വാർത്തകൾ പുറത്തു വന്നിരുന്നു . ഇദ്ദേഹം മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്ന വ്യക്തിയാണ് എന്ന് വീട്ടുകാരും സ്ഥിരീകരിക്കുന്നുണ്ട്. ണ്ഞായറാഴ്ച സംഘടിപ്പിച്ച പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയാണ് പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ച് യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നത്. യുവാവ് ‘പാക്കിസ്ഥാന്‍ സിന്ദാബാദ്’ എന്ന മുദ്രാവാക്യം വിളിച്ചെന്നാണ് ആരോപണം. ആള്‍ക്കൂട്ട ആക്രമണത്തിലാണ് യുവാവ് കൊല്ലപ്പെട്ടതെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വരയും സ്ഥിരീകരിച്ചു. ക്രിക്കറ്റ് മത്സരത്തിനിടെ പാക്കിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം മുഴക്കിയതിനെ തുടര്‍ന്നാണ് ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നതെന്നാണ് റിപ്പോർട്ടുകളെ പുറതെ വന്നത് .നിരന്തരം മര്‍ദനമേറ്റതിനെ തുടര്‍ന്ന് ആന്തരിക രക്തസ്രാവമുണ്ടായതാണ് മരണകാരണം. വയറിലും മുതുകിലും ജനനേന്ദ്രിയത്തിലും മാരകമായി പരിക്കേറ്റതായും പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. യുവാവ് കൊല്ലപ്പെട്ടതോടെ പ്രതികള്‍ മൃതദേഹം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.ഈ വിഷയത്തിലുള്ള ശശികല ടീച്ചറുടെ പ്രതികരണത്തെയാണ് ശക്തമായി എതിർത്തുകൊണ്ട് രാഹുൽ ഈശ്വർ രംഗത്ത് വന്നത് ബിജെപി അനുഭാവിയായ രാഹുൽ ഈശ്വരയ്യ അടുത്തകാലത്തായി ബിജെപി നേതാക്കന്മാരുടെ ഇത്തരം പല അഴിമതികളും ആരോപണങ്ങളും തെറ്റാണ് എന്ന് പറഞ്ഞുകൊണ്ട് ശക്തമായി പ്രതികരിക്കുന്നുണ്ട്. തന്റെ അമ്മയുടെ പ്രായമുള്ള തനിക്ക് വ്യക്തപരമായി അടുപ്പമുള്ള 30 വർഷത്തിനു മേലെ രാഷ്ട്രീയ പശ്ചാത്തലം ഉള്ള ഒരു വ്യക്തി എന്ന നിലയിൽ ശശികല ടീച്ചർ ഈ വിഷയത്തിൽ നടത്തിയ പരാമർശം വളരെ മോശമായിപ്പോയി എന്ന് വളരെ സത്യമായ ഭാഷയിൽ പറഞ്ഞുകൊണ്ട് രംഗത്ത് വന്ന രാഹുൽ ഈശ്വർ ശശികല ടീച്ചറിനെതിരെ ശക്തമായ ഒരു ഒളിയമ്പാണ് തൊടുത്തു വിട്ടത്. പാക്കിസ്ഥാനുമായി യുദ്ധം ഉണ്ടായാൽ കേരളവും യുദ്ധഭൂമിയാകുമെന്ന് ഉള്ള പരാമർശമാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ശശികല ടീച്ചർ പങ്കുവെച്ചത് ഇത്തരം പ്രകോപനപരമായ പരാമർശങ്ങൾ ഇത്രയും രാഷ്ട്രീയ പശ്ചാത്തലമുള്ള ഒരു വ്യക്തി പങ്കുവെച്ചാൽ അത് വലിയ രാഷ്ട്രീയ വൈരാഗ്യങ്ങൾക്കും ജനങ്ങൾ മതത്തിന്റെ പേരിൽ തമ്മിൽ തല്ലുന്നതിലേക്കും വഴിവയ്ക്കും എന്നും അത്തരം പരാമർശങ്ങൾ ഇനിയെങ്കിലും ഒഴിവാക്കി പോസ്റ്റ് പിൻവലിക്കണം എന്നും പറഞ്ഞു കൊണ്ടാണ് രാഹുൽ രംഗത്ത് വന്നത്. 36 വർഷത്തോളം അധ്യാപികയായി സേവനമനുഷ്ഠിച്ച ശശികല ടീച്ചറിനെ പോലെ ഒരു വ്യക്തി ഒരിക്കലും സമൂഹത്തിന് പകർന്നു കൊടുക്കാൻ പാടില്ലാത്ത ഒരു സന്ദേശമാണ് തന്റെ പോസ്റ്റിലൂടെ അവർ പകർന്നുകൊടുത്തത് എന്ന് രാഹുൽ ഈശ്വർ അബലപിച്ചു. ശബരിമല വിഷയത്തിൽ ശശികല ടീച്ചറിനെ മോശമാക്കി സംസാരിച്ച മാധ്യമപ്രവർത്തകയോട് താൻ അതിനെതിരെ പ്രതികരിച്ചിരുന്നു എന്നും അതുകൊണ്ടുതന്നെ ടീച്ചറിനോട് വ്യക്തിപരമായി യാതൊരു വൈരാഗ്യവും സൂക്ഷിക്കാത്ത വ്യക്തിയാണ് താനെന്നും എങ്കിലും ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്നത് ബിജെപി പ്രസ്ഥാനത്തിന് ആകെ നാണക്കേടിൽ ആക്കുന്ന കാര്യമാണ് എന്നും രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *