Your Image Description Your Image Description

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പിതൃത്വത്തെ ചൊല്ലി കേരളത്തിലെ കോൺഗ്രസുകാർ ബിജെപിയോടും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനോടും പരസ്പരം പോരടിക്കുമ്പോൾ കേന്ദ്രത്തിൽ രാഹുൽഗാന്ധി കോൺഗ്രസുകാരും കേന്ദ്രസർക്കാരിനോട് ജാതി സെൻസസിന്റെ പേരും പറഞ്ഞ് അങ്ങോട്ടുമിങ്ങോട്ടും തമ്മിൽ തല്ലുകയാണ്. കേരളത്തിൽ വിഴിഞ്ഞം പദ്ധതിയുടെ പിതൃത്വം ആണെങ്കിൽ കേന്ദ്രത്തിൽ ജാതി സെൻസസിന്റെ പിതൃത്വമാണ് വിഷയം. ജനസംഖ്യാ സെൻസസിനൊപ്പം ജാതി സെൻസസും നടത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമായ നടപടിയാണെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജാതി സെൻസസ് കോൺഗ്രസിന്റെ ദർശനമായിരുന്നുവെന്നും അവർ അത് സ്വീകരിച്ചതിൽ തങ്ങൾക്കു സന്തോഷമുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ജാതി സെൻസസിനെ വികസനത്തിന്റെ പുതിയ മാതൃകയാണെന്നാണ് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്. ‘സംവരണത്തിനുള്ള 50 ശതമാനം പരിധി നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കും പിന്നാക്ക ജാതിക്കാരുടെയും ദലിതരുടെയും ആദിവാസികളുടെയും പുരോഗതിക്കും തടസമായി മാറുകയാണ്. ഈ തടസം ഇല്ലാതാക്കണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. ജാതി സെൻസസ് പൂർത്തിയാക്കാൻ ഞങ്ങൾ സർക്കാരിൽ വേണ്ടത്ര സമ്മർദ്ദം ചെലുത്തും. ജാതി സെൻസസ് പൂർത്തിയാക്കുന്ന തീയതി സർക്കാർ പ്രഖ്യാപിക്കുമെന്നു ഞങ്ങൾ കരുതുന്നു. 50 ശതമാനം പരിധി നശിപ്പിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു’’– രാഹുൽ ഗാന്ധി പറഞ്ഞു.പഹൽഗാമിലെ ഭീകരാക്രമണം ക്രൂരമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇതിനു കൃത്യമായി മറുപടി നൽകണം. സർവകക്ഷി യോഗത്തിൽ എല്ലാവരും സർക്കാരിനെ ഒറ്റക്കെട്ടായി പിന്തുണച്ചു. ശക്തവും യുക്തവുമായ നടപടി സമയം നഷ്ടപ്പെടുത്താതെ പ്രധാനമന്ത്രി സ്വീകരിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.ന്യൂഡൽഹി ∙ രാജ്യത്ത് ജാതി സെൻസസ് നടത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനം കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും ഇന്ത്യ മുന്നണിയുടെയും ഉജ്ജ്വല വിജയമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഭാരത് ജോഡോ യാത്ര, ഭാരത് ജോഡോ ന്യായ് യാത്രയിലൂടെയെല്ലാം നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരുന്ന കാര്യമാണ് ജാതി സെൻസസ്. അപ്പോഴൊക്കെ പരിഹസിക്കുകയും അപഹസിക്കുകയും ചെയ്തവരാണ് പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ബിജെപി നേതാക്കന്മാർ. വിഷയം പാർലമെന്റിൽ പലവട്ടം ചർച്ച ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും ജാതി സെൻസസ് എന്ന വാചകം പറയാൻ പോലും അനുവദിച്ചിരുന്നില്ല. അത് ഇപ്പോൾ രാജ്യത്തിന്റെ ആവശ്യമായി അവർക്ക് തോന്നിയിട്ടുണ്ടെങ്കിൽ അത് കോൺഗ്രസിന്റെ വിജയം മാത്രമാണെന്നും വേണുഗോപാൽ പറഞ്ഞു.63 ശതമാനം പിന്നാക്ക സമുദായമുള്ള ബീഹാറിൽ ഇക്കൊല്ലം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തീരുമാനമെന്ന രാഷ്ട്രീയ മാനമുണ്ട്. എൻ.ഡി.എ സഖ്യകക്ഷികളായ ജെ.ഡി.യുവും എൽ.ജെ.പിയും ജാതി സെൻസസ് വേണമെന്ന ആവശ്യത്തിലാണ്. ജാതി സെൻസസിന് എന്താണു മടിയെന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് ഒ.ബി.സി ക്ഷേമത്തിനുള്ള പാർലമെന്ററി സമിതിയിൽ ജെ.ഡി.യു ആവശ്യപ്പെട്ടിരുന്നു. ആർ.എസ്.എസും ഉപാധിയോടെ അനുകൂലമാണ്.കോൺഗ്രസ്,​ ആർ.ജെ.ഡി, സമാജ്‌വാദി അടക്കം പാർട്ടികൾ സർക്കാർ പ്രഖ്യാപനം തങ്ങളുടെ വിജയമെന്ന് അവകാശപ്പെട്ടു. ജാതി സെൻസസിന് തയ്യാറുണ്ടോയെന്ന് രാഹുൽ ഗാന്ധി ബി.ജെ.പിയെ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലടക്കം വെല്ലുവിളിച്ചിരുന്നു. ഒ.ബി.സി, ദളിത് വിഭാഗങ്ങൾക്ക് സർക്കാർ പദവികളിൽ അർഹിക്കുന്ന സംവരണം കിട്ടാൻ ജാതി സെൻസസ് അനിവാര്യമാണെന്ന് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രചാരണവും നടത്തി.വിവിധ ജാതികളുടെയും ഉപജാതികളുടെയും സുതാര്യ കണക്കെടുപ്പാണ് നടത്തുകയെന്ന് തീരുമാനം അറിയിച്ച കേന്ദ്രമന്ത്രി അശ്വനി വൈഷ്‌ണവ് പറഞ്ഞു. കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷ, രാഷ്‌ട്രീയകാര്യ സമിതി യോഗശേഷം പഹൽഗാം വിഷയത്തിൽ തീരുമാനം പ്രതീക്ഷിച്ചിരിക്കെയാണ് ജാതി സെൻസസിന്റെ കാര്യം അറിയിച്ചത്. ഇന്ത്യാ മുന്നണിയുടെ സെൻസസ് ആവശ്യം രാഷ്‌ട്രീയ ലാക്കോടെയാണെന്ന് വൈഷ്ണവ് പറഞ്ഞു. ചില സംസ്ഥാനങ്ങൾ ജാതി സർവേയാണ് നടത്തിയത്. ഭരണഘടനയുടെ ആർട്ടിക്കിൾ 246 പ്രകാരം കേന്ദ്ര വിഷയമാണ് സെൻസസ്.2010ൽ മൻമോഹൻ സിംഗ് സർക്കാർ ജാതി സെൻസസിന് പകരം ജാതി സർവേ നടത്താനാണ് തീരുമാനിച്ചത്. കോൺഗ്രസും സഖ്യകക്ഷികളും അത് രാഷ്ട്രീയ ഉപകരണമായി ഉപയോഗിച്ചു. വോട്ടർമാരെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള ജാതി സർവേകൾ സമൂഹത്തിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു. സാമൂഹ്യ സാഹചര്യങ്ങൾ രാഷ്‌ട്രീയത്തിന്റെ പേരിൽ ഉലയ്‌‌ക്കപ്പെടരുത്. അതുകൊണ്ടാണ് സുതാര്യമായ സെൻസസ് നടത്തുന്നത്.പഹൽകാം വിഷയത്തിൽ ഉണ്ടായ സുരക്ഷാ വീഴ്ച മറച്ചുവയ്ക്കാനാണ് മോദി സർക്കാർ ഇപ്പോൾ ധൃതിപ്പെട്ട് ജാതി സെൻസസ് നടപ്പിലാക്കാൻ പോകുന്നത് എന്നുള്ള സാമാന്യബോധം പോലും ഇല്ലാതെയാണ് അതിന്റെ പിതൃത്വം ഏറ്റെടുക്കാനുള്ള കോൺഗ്രസുകാരുടെ കടിപിടി. എല്ലാ ശ്രദ്ധയും ഇപ്പോൾ ജാതി സെൻസസിലേക്ക് തിരിച്ചുകൊണ്ട് പഹൽകാം വിഷയത്തിന് തേച്ചു മാച്ചു കളയാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത് എന്ന് കോൺഗ്രസുകാർ കുറഞ്ഞപക്ഷം മനസ്സിലാക്കിയാൽ നല്ലത്

Leave a Reply

Your email address will not be published. Required fields are marked *