Your Image Description Your Image Description

കേരളത്തിന്റെ മണ്ണിൽ മുഴുവൻ ആർഎസ്എസിന്റെ വർഗീയത പടർത്താൻ ആഭ്യന്തരത്തിലും തലയിട്ട് ആർഎസ്എസ് നേതാക്കന്മാർ. ജയിലിലെ ഉദ്യോഗസ്ഥന്മാരെ കയ്യിലെടുത്തുകൊണ്ടാണ് ആർഎസ്എസുകാരുടെ കള്ളക്കളി. ഏറ്റവും കൂടുതൽ രാഷ്ട്രീയ കൊലപാതകങ്ങളും കൊള്ളരുതായ്മകളും ചെയ്യുന്നതിന് കുടപിടിക്കാനാണ് ജയിലുകളിലെ ഉദ്യോഗസ്ഥരെ തന്നെ ആർഎസ്എസുകാർ കയ്യിലെടുത്തത് എന്നാണ് റിപ്പോർട്ടുകൾ. രാഷ്ട്രീയ അടിസ്ഥാനത്തിൽ സംഘടിക്കരുതെന്ന ചട്ടം ലംഘിച്ച്, സംസ്ഥാനത്തെ ജയിലുകളിലെ ആർഎസ്എസ് അനുഭാവികളായ ഉദ്യോഗസ്ഥരുടെ രഹസ്യയോഗം കോട്ടയം ജില്ലയിലെ കുമരകത്തെ റിസോർട്ടിൽ നടന്നു. ഉദ്യോഗസ്ഥരെയും തടവുകാരെയും രാഷ്ട്രീയമായി സംഘടിപ്പിക്കാൻ ലക്ഷ്യമിട്ടു ചേർന്ന യോഗത്തെക്കുറിച്ചു പൊലീസ് രഹസ്യാന്വേഷണ വിഭാഗം സർക്കാരിനു റിപ്പോർട്ട് ചെയ്തെങ്കിലും അന്വേഷണം നടത്താതെ ‘സാധാരണ’ സ്ഥലംമാറ്റത്തിൽ നടപടി ഒതുക്കി. ‘ഭരണപരമായ സൗകര്യ’ത്തിന് എന്ന പേരിലാണു യോഗത്തിൽ പങ്കെടുത്ത 18 പേരെ സ്ഥലംമാറ്റിയത്. നടപടി ഒഴിവാക്കാൻ ബിജെപി ഉന്നതൻ ഇടപെട്ടെന്നാണു വിവരം.ജനുവരി 17നു രാത്രിയിലാണ‌ു 13 ഡപ്യൂട്ടി പ്രിസൺ ഓഫിസർമാരും 5 അസി.പ്രിസൺ ഓഫിസർമാരും യോഗം ചേർന്നത്. തിരുവനന്തപുരം, വിയ്യൂർ, കണ്ണൂർ, തവനൂർ സെൻട്രൽ ജയിലുകളിലെയും തിരുവനന്തപുരം ജില്ലാ ജയിൽ, സ്പെഷൽ സബ് ജയിൽ, വിയ്യൂർ അതീവസുരക്ഷാ ജയിൽ, പാലാ സബ് ജയിൽ, എറണാകുളം ബോസ്റ്റൽ സ്കൂൾ എന്നിവിടങ്ങളിലെയും ഉദ്യോഗസ്ഥരാണു പങ്കെടുത്തത്.‘ഒരേ മനസ്സുള്ള ഞങ്ങളുടെ കൂട്ടായ്മയ്ക്കു കോട്ടയത്തു തുടക്കമായിരിക്കുന്നു. ഇനി വളർന്നുകൊണ്ടിരിക്കും’ എന്ന അടിക്കുറിപ്പോടെ ചിലർ ചിത്രം വാട്സാപ് സ്റ്റേറ്റസ് ആക്കിയതോടെയാണു രഹസ്യാന്വേഷണ വിഭാഗം വിവരം ശേഖരിച്ചത്. കേരളത്തിലെ ജയിലുകളിൽ ബിജെപിക്ക് 250ൽ ഏറെ രാഷ്ട്രീയത്തടവുകാരുണ്ട്. ഇവരെക്കൂടി സംഘടിപ്പിക്കുന്നതിനു മുന്നോടിയായ നീക്കമെന്നാണു സംശയം.പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആദ്യം അഞ്ച് പേരെ തിരുവനന്തപുരം സോണിൽനിന്നു കണ്ണൂർ സോണിലേക്കു മാറ്റിയപ്പോൾ ബിജെപി നേതൃത്വത്തിന്റെ ഇടപെടലുണ്ടായെന്നാണു വിവരം. തുടർന്ന് ഇവർക്ക് സൗകര്യപ്രദമായ പോസ്റ്റിങ് ലഭിച്ചു. പൊലീസ് സേനയിൽ ആർഎസ്എസ് സംഘം പ്രവർത്തിക്കുന്നുവെന്നു മൂന്നു വർഷം മുൻപു സിപിഐ നേതാവ് ആനി രാജ വിമർശിച്ചപ്പോൾ സിപിഎം, സിപിഐ നേതൃത്വം അവരെ തിരുത്തിയിരുന്നു.കേവലം സ്ഥലംമാറ്റത്തിൽ മാത്രം ഇത് ഒതുക്കിയത് രാജീവ് ചന്ദ്രശേഖർ അടക്കമുള്ള ബിജെപി നേതാക്കന്മാരുടെ ഉന്നത ഇടപെടൽ കൊണ്ടാണ് എന്നതാണ് പുറത്തുവരുന്ന വിവരം. ബിജെപി സർക്കാരിന് കേരളത്തിൽ പ്രതിഷ്ഠിക്കാൻ വേണ്ടി നടക്കുന്ന രഹസ്യാചണ്ടയുടെ ഭാഗമായുള്ള ചരടുവല്ലികളാണ് ഇതിനു പിന്നിൽ എന്ന കാര്യം വ്യക്തമാണ്. ജയിലുകളിൽ പല ക്രിമിനൽ കേസുകളിൽ പെട്ട് കിടക്കുന്ന ആർഎസ്എസ് അനുഭാവികൾക്ക് ഇതുവഴി വലിയ സഹായം ലഭ്യമാക്കാനും നേതൃത്വം ഉദ്ദേശിക്കുന്നുണ്ട്. ഇതിന് പുറമേ ആഭ്യന്തരത്തിൽ തന്നെ പിടിമുറുക്കുന്ന തോടുകൂടി ആഭ്യന്തര കാര്യങ്ങളിൽ പല ഇടപെടലുകളും നടത്താൻ ആർഎസ്എസിനും ബിജെപിക്കും ഇതുവഴി പിണറായി സർക്കാരിന്റെ പല ആഭ്യന്തര നടപടികളും നിർത്തിവെപ്പിക്കാനും അതിൽ കൃത്രിമം കാണിക്കാനും കഴിയുക വഴി പൊതുജനത്തിനെ ആഭ്യന്തരം ആകെ തകർന്നു തരിപ്പണാവസ്ഥയിലാണ് എന്ന് ബോധ്യപ്പെടുത്തി എടുക്കുകയാണ് ഇതിനു പിന്നിലെ പ്രധാന ലക്ഷ്യം. മാത്രമല്ല കേരളത്തിൽ ഗുണ്ടകളുടെയും ക്രിമിനലുകളുടെയും അഴിഞ്ഞാട്ടം നടത്താനും ഇതുവഴി ആർഎസ്എസുകാർക്ക് കഴിയും എന്ത് അക്രമം കാണിച്ചാലും അവരെ ചോദ്യം ചെയ്യാനും തടയാനും ആരുമില്ലെന്ന് അവസ്ഥയിലേക്ക് ജയിലിൽ എത്തിപ്പെട്ടാലും അവിടെ ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാനും ആളുണ്ടാവുക വഴി കേരളത്തിൽ അക്രമ രാഷ്ട്രീയം അഴിച്ചുവിട്ടു കൊണ്ട് ഭരണം പിടിച്ചെടുക്കാനുള്ള ബിജെപി സർക്കാരിന്റെ രഹസ്യ അജണ്ട നടപ്പിലാക്കാൻ കഴിയും എന്നാണ് ലക്ഷ്യം വയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *