Your Image Description Your Image Description

ന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിംഗ്‌സ് താരം ഗ്ലെന്‍ മാക്‌സ്‌വെല്‍ ഐപിഎല്ലില്‍ നിന്ന് പുറത്തായി. വിരലിന് സാരമായി പരിക്കേറ്റതോടെയാണ് മാക്‌സ്‌വെല്ലിന് ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ട്ടമായത്. ഐപിഎല്‍ താരലേലത്തില്‍ 4.2 കോടി രൂപയ്ക്കാണ് മാക്‌സ്‌വെല്ലിനെ പഞ്ചാബ് കിംഗ്‌സ് സ്വന്തമാക്കിയത്.

ഈ സീസണില്‍ നിരാശാജനകമായ പ്രകടനമാണ് മാക്‌സ്‌വെല്‍ പുറത്തെടുത്തത്. പഞ്ചാബ് കിങ്‌സിനായി ഏഴ് മത്സരങ്ങളില്‍ നിന്ന് 48 റണ്‍സ് മാത്രമാണ് മാക്‌സ്‌വെല്ലിന് നേടാനായത്. ബൗളിങ്ങില്‍ നാല് വിക്കറ്റ് നേടിയത് മാത്രമാണ് മാക്‌സ്‌വെല്ലിന്റെ നേട്ടം.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ പഞ്ചാബ് തോൽപ്പിച്ചിരുന്നു. ചെന്നൈ, ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു ചെന്നൈയുടെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ 19.2 ഓവറില്‍ 190ന് ഓൾ ഔട്ടാവുകയായിരുന്നു. 47 പന്തില്‍ 88 റണ്‍സ് നേടിയ സാം കറനാണ് ടോപ് സ്‌കോറര്‍.

മറുപടി ബാറ്റിംഗില്‍ പഞ്ചാബ് 19.4 ഓവറില്‍ ആറ് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ശ്രേയസ് അയ്യര്‍ (41 പന്തില്‍ 72), പ്രഭ്സിമ്രാന്‍ സിംഗ് (36 പന്തില്‍ 54) എന്നിവരുടെ ഇന്നിംഗ്സുകളാണ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്. പ്രിയാന്‍ഷ് ആര്യ (23), ശശാങ്ക് സിംഗ് (23) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *