Home » Blog » kerala Max » ഡെലിവറി അസോസിയേറ്റുകൾക്ക് ആരോഗ്യ ഇൻഷുറൻസ് വ്യാപിപ്പിച്ച് ആമസോൺ
IMG-20260513-WA0010

കൊച്ചി: രാജ്യത്തെ പ്രവർത്തന ശൃംഖലയിലുള്ള ഏകദേശം 90,000 ഡെലിവറി അസോസിയേറ്റുകൾക്കായി ആരോഗ്യ-ഇൻഷുറൻസ് ആനുകൂല്യങ്ങൾ വ്യാപിപ്പിച്ചതായി ആമസോൺ ഇന്ത്യ അറിയിച്ചു. വർധിപ്പിച്ച ആനുകൂല്യങ്ങളിൽ 10,000 രൂപ വരെ ഒപിഡി ചെലവുകൾ, 1.5 ലക്ഷം രൂപ വരെ മെഡിക്ലെയിം പരിരക്ഷ, 10 ലക്ഷം രൂപ വരെ അപകട ഇൻഷുറൻസ് പരിരക്ഷ എന്നിവ ഉൾപ്പെടുന്നു.

കുടുംബാംഗങ്ങൾക്കും ഈ ആനുകൂല്യങ്ങൾ ലഭ്യമാകുന്നതോടൊപ്പം വർച്ച്വൽ ഡോക്ടർ കൺസൾട്ടേഷൻ, സൗജന്യ ഒപിഡി സന്ദർശനങ്ങൾ, ഡയഗ്നോസ്റ്റിക്സ്, ഫാർമസി സേവനങ്ങളിൽ ഇളവുകൾ എന്നിവയും ലഭിക്കും. ഡെലിവറി അസോസിയേറ്റുകൾക്കായി സൗജന്യ ആരോഗ്യ പരിശോധനകൾ നൽകുന്ന ആരോഗ്യ ക്യാമ്പുകളും ആമസോൺ രാജ്യവ്യാപകമായി ആരംഭിച്ചു. ജീവനക്കാരുടെ സുരക്ഷ, ആരോഗ്യം, സാമ്പത്തിക ക്ഷേമം എന്നിവ ശക്തിപ്പെടുത്തുന്നതിനായി ആമസോൺ പ്രഖ്യാപിച്ച 2,800 കോടി രൂപയുടെ നിക്ഷേപത്തിന്റെ ഭാഗമായാണ് ഈ പദ്ധതി.