Your Image Description Your Image Description

ന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് കനത്ത പിഴ. മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിനാണ് 12 ലക്ഷം രൂപ പിഴ വിധിച്ചത്. ഐപിഎല്‍ പെരുമാറ്റ ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.22 പ്രകാരമാണ് നടപടി.

നേരത്തെ എൽഎസ്ജി ക്യാപ്‌റ്റൻ റിഷഭ് പന്ത്, ജിടി ക്യാപ്‌റ്റൻ ശുഭ്മാൻ ഗിൽ, ഡിസി ക്യാപ്‌റ്റൻ അക്‌സർ പട്ടേൽ, ആർആർ ക്യാപ്‌റ്റൻ സഞ്ജു സാംസൺ , ആർആർ താത്കാലിക ക്യാപ്‌റ്റൻ റിയാൻ പരാഗ്, എംഐ ക്യാപ്‌റ്റൻ ഹാർദിക് പാണ്ഡ്യ തുടങ്ങിയ ക്യാപ്റ്റന്മാരും സമാനമായ പിഴ ഒടുക്കേണ്ടി വന്നിരുന്നു.

അതേസമയം മത്സരത്തിൽ ആറ് വിക്കറ്റിന്റെ വിജയമാണ് പഞ്ചാബ് ​കിങ്സ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സ് 19.2 ഓവറിൽ 190 റൺസിൽ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ പഞ്ചാബ് 19.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഐപിഎൽ സീസണിൽ നിന്ന് പുറത്തായ ആദ്യ ടീമായി ചെന്നൈ സൂപ്പർ കിങ്സ്.

Leave a Reply

Your email address will not be published. Required fields are marked *