Your Image Description Your Image Description

കാല പാനിയുടെ രണ്ടാം സീസണ്‍ നെറ്റ്ഫ്ലിക്സ് ഉപേക്ഷിച്ചു.ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ പാശ്ചത്തലത്തില്‍ വ്യത്യസ്തമായ ആഖ്യാനം നടത്തിയ സീരിസ്  അശുതോഷ് ഗോവാരിക്കർ നിർമ്മിച്ച ഈ ഷോ ആദ്യ സീസണിന് പിന്നാലെ വലിയതോതില്‍ പ്രേക്ഷക പിന്തുണ നേടിയിരുന്നു. അതിന് പിന്നാലെ രണ്ടാം സീസണിന് നെറ്റ്ഫ്ലിക്സ് തത്വത്തില്‍ നേരത്തെ അംഗീകാരം നല്‍കിയതാണ്.

അതിനാല്‍ തന്നെ മെയ് 1 ന് സീരിസിന്‍റെ പ്രീ-പ്രൊഡക്ഷൻ ആരംഭിക്കാൻ തീരുമാനിച്ചിരുന്നു. എന്നാല്‍ വിനോദ രംഗത്തെ വൃത്തങ്ങൾ പറയുന്നതനുസരിച്ച് വർദ്ധിച്ചുവരുന്ന നിർമ്മാണ ചെലവുകൾ കാരണം നെറ്റ്ഫ്ലിക്സ് ഇപ്പോൾ പദ്ധതിയിൽ നിന്ന് പിന്മാറി എന്നാണ് വിവരം.

കാലാ പാനി സീസൺ 2 റദ്ദാക്കിയത് സ്ട്രീമിംഗ് വ്യവസായത്തിലെ സമീപകാലത്തെ ബജറ്റ് കുറയ്ക്കല്‍ നടപടികളുടെ ഭാഗമാണെന്ന് റിപ്പോർട്ടുണ്ട്. നിരവധി നെറ്റ്ഫ്ലിക്സ് പ്രോജക്ടുകൾ അടുത്തിടെ ക്യാന്‍സല്‍ ചെയ്തതായി വിവരമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *