Your Image Description Your Image Description

ബിഎംഡബ്ല്യു തങ്ങളുടെ ലൈനപ്പിലെ R 1250 RS-ന് പകരമായി വരുന്ന സ്‌പോർട്‌സ് ടൂററായ R 1300 RS ബ്രാൻഡ് പുറത്തിറക്കിയിരിക്കുകയാണ്. R 1300 GS-ൽ ഉളള അതേ 1,300 സിസി ബോക്‌സർ എഞ്ചിനാണ് ഈ മോഡലിലും കമ്പനി നൽകിയിരിക്കുന്നത്. 7,750 ആർ‌പി‌എമ്മിൽ 145 bhp പവറും 6,500 ആർ‌പി‌എമ്മിൽ 149 nm ടോർക്കും ഉത്പാദിപ്പിക്കുന്നു. സ്റ്റാൻഡേർഡായി ബൈ-ഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്ററുള്ള 6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്നത്. R 1300 GS-ന്റെ അതേ മെയിൻ-ഫ്രെയിമിൽ തന്നെയാണ് എഞ്ചിൻ യൂണിറ്റ് ഘടിപ്പിച്ചിരിക്കുന്നത്, എന്നാൽ അതിന്റെ പിന്നിലെ സബ്ഫ്രെയിമിനെ R 1300 R-ൽ നിന്നാണ് കടമെടുത്തിരിക്കുന്നത്. ഈ ഫ്രെയിമിൽ സസ്പെൻഷൻ ഒരു USD ഫോർക്കും ഒരു പാരലെവർ EVO യൂണിറ്റും കമ്പനി നൽകിയിട്ടുണ്ട്., ഇത് സ്റ്റാൻഡേർഡായി പ്രീലോഡും ഡാംപിംഗ് അഡ്ജസ്റ്റിങ്ങും ലഭിക്കുന്നുണ്ട്. R 1300 RS അതിന്റെ USD ഫോർക്കിൽ ക്രമീകരിക്കാവുന്ന സ്പ്രിംഗ് സംവിധാനവും വാഗ്ദാനം ചെയ്യുന്നുണ്ട്. മുന്നിൽ ബ്രേക്കിങ്ങ് കൈകാര്യം ചെയ്യുന്നത് ഇരട്ട ഡിസ്കുകളും, റേഡിയലി മൗണ്ടഡ് ആയിട്ടുളള 4-പിസ്റ്റൺ കാലിപ്പറുകളുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്, പിന്നിൽ ഒരു സിംഗിൾ ഡിസ്കും ഉപയോഗിച്ചിട്ടുണ്ട്. R 1300 RS-ൽ 17 ഇഞ്ച് വീലുകളാണ് നൽകിയിരിക്കുന്നത്. റൈഡറുടെ ഹാൻഡിൽ ബാർ 790mm ആണ് ഉളതെങ്കിലും ഇത് 815mm വരെ ഉയർത്താൻ സാധിക്കും. R 1300 R-ൽ ലഭിക്കുന്ന 17 ലിറ്റർ ഇന്ധന ടാങ്ക് തന്നെയാണ് R 1300 RS-ൽ ഉള്ളത്. BMW R 1300 RS ഇലക്ട്രോണിക്സ് സ്യൂട്ട് ഫോർവേഡ് കൊളീഷൻ വാണിംഗിനൊപ്പം ആക്ടീവ് ക്രൂയിസ് കൺട്രോൾ ലഭിക്കുന്നുണ്ട്. ട്രാക്ഷൻ കൺട്രോൾ, എഞ്ചിൻ ബ്രേക്കിംഗ് കൺട്രോൾ, ഫോർവേഡ് കൊളീഷൻ വാർണിംഗിനൊപ്പം ആക്ടീവ് ക്രൂയിസ് കൺട്രോൾ, അതോടൊപ്പം തന്നെ മൂന്ന് സ്റ്റാൻഡേർഡ് റൈഡിംഗ് മോഡുകൾ എന്നിവയെല്ലാം BMW R 1300 RS-ൽ ലഭ്യമാക്കുന്നുണ്ട്. വരും മാസങ്ങളിൽ വാഹനം പുറത്തിറക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. വാഹനത്തിൻ്റെ വില ഏകദേശം 25 ലക്ഷം രൂപയോളം ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിഎംഡബ്ല്യു മോട്ടോർറാഡിൻ്റെ വാർത്തകളിലേക്ക് നോക്കിയാൽ ടിവിഎസിന്റെ പങ്കാളിത്തത്തോടെ ഇന്ത്യക്കായി വികസിപ്പിച്ച മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിളുകളായിരുന്നു G 310 R, G 310 GS എന്നിവ. ഇത്രയും നാൾ നിരത്തുകളെ ഭരിക്കാനാവാതെ കഷ്‌ടപ്പെട്ട രണ്ട് മോഡലുകളുടെ വിൽപ്പനയും അവസാനിപ്പിച്ചിരിക്കുകയാണ് ബിഎംഡബ്ല്യു ഇപ്പോൾ. ട്രയംഫ് ബജാജിന്റെ കൈപിടിച്ചും ഹാർലി ഹീറോയുടെ കൈപിടിച്ചുമാണ് നേട്ടം കൊയ്‌തതെങ്കിൽ ബിഎംഡബ്ല്യുവിനെ കൈപിടിച്ച് നടത്തിയിരുന്നത് ടിവിഎസായിരുന്നു. 2018-ൽ പുറത്തിറക്കിയ ബിഎംഡബ്ല്യു G 310 R, ബിഎംഡബ്ല്യു G 310 GS എന്നീ ബൈക്കുകൾ ടിവിഎസ് മോട്ടോർ കമ്പനിയും ബിഎംഡബ്ല്യു മോട്ടോറാഡും തമ്മിലുള്ള പങ്കാളിത്തത്തിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. ഇതിലൂടെയാണ് ടിവിഎസ് RR310, RTR 310 മോഡലുകൾക്ക് ജീവൻവെച്ചതും. ബെംഗളൂരുവിനടുത്തുള്ള ഹൊസൂരിലുള്ള ടിവിഎസ് മോട്ടോർ കമ്പനിയുടെ പ്ലാന്റിലാണ് ബിഎംഡബ്ല്യു G 310 R, ബിഎംഡബ്ല്യു G 310 GS എന്നീ ബൈക്കുകൾ നിർമിച്ചത്. കൂടാതെ വിദേശ വിപണികളിലേക്കും കയറ്റുമതി ചെയ്യുകയും ചെയ്‌ത മോഡലുകൾക്ക് കാര്യമായ രീതിയിൽ ക്ലച്ചുപിടിക്കാനായില്ലെന്നതാണ് സത്യം. 2018-ൽ ബവേറിയൻ ബ്രാൻഡ് ട്വിൻ മോട്ടോർസൈക്കിളുകളുടെ 1640 യൂണിറ്റുകളാണ് വിറ്റഴിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *