Your Image Description Your Image Description

‘കിഷ്കിന്ധ കാണ്ഡം’ ഉള്‍പ്പെടെ ഒട്ടേറെ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിലെത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ച വിജയരാഘവൻ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഔസേപ്പിന്‍റെ ഒസ്യത്ത്’ ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. പ്രമുഖ പ്ലാറ്റ്‍ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്. എൺപതുകാരനായ ഔസേപ്പ് എന്ന കഥാപാത്രമായാണ് വിജയരാഘവന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. മെഗൂർ ഫിലിംസിൻ്റെ ബാനറിൽ എഡ്വേർഡ് ആൻ്റണിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. പരസ്യ ചിത്രങ്ങളിലൂടെ നേരത്തേ ശ്രദ്ധ നേടിയിട്ടുള്ള സംവിധായകനാണ് ശരത്ചന്ദ്രന്‍. മലമുകളിൽ കാടിനോടും മൃഗങ്ങളോടും മല്ലടിച്ച് മണ്ണിൽ പൊന്ന് വിളയിച്ചും പണം പലിശയ്ക്ക് കൊടുത്തും സമ്പന്നനായി മാറിയ ഔസേപ്പ് അറുപിശുക്കനാണ്. മൂന്ന് ആൺമക്കളാണ് അയാള്‍ക്ക്.

മൂത്ത രണ്ടു പേരും ഉന്നത പദവികളിൽ. മക്കൾക്കൊക്കെ സമ്പാദ്യം നൽകിയിട്ടുണ്ടങ്കിലും എല്ലാത്തിന്‍റെയും നിയന്ത്രണം ഔസേപ്പിന്‍റെ കൈകളിൽത്തന്നെയാണ്. ഈ കുടുംബത്തിൻ്റെ അകത്തളങ്ങളിൽ ചില അന്തർ നാടകങ്ങൾ അരങ്ങേറുകയാണ്. ചാരം മൂടിക്കിടക്കുന്ന കനൽക്കട്ടപോലെ സംഘർഭരിതമാവുകയാണ് ഒസേപ്പിൻ്റെ തറവാട്. ആ സംഘർഷത്തിൻ്റെ ചുരുളുകൾ നിവർത്തുമ്പോൾ തെളിയുന്നതെന്ത് എന്നതാണ് ചിത്രം അന്വേഷിക്കുന്നത്. മനസ്സിൽ നൊമ്പരത്തിൻ്റെ മുറിപ്പാടുമായി ഒരു കുടുംബത്തിൻ്റെ കഥ പറയുകയാണ് ഔസേപ്പിൻ്റ ഒസ്യത്ത് എന്ന ചിത്രത്തിലൂടെ.

Leave a Reply

Your email address will not be published. Required fields are marked *