Your Image Description Your Image Description

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസ് താരം വൈഭവിന്റെ ബാറ്റിംഗ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. രാജ്യാന്തര ട്വന്റി 20യില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരം, ഐപിഎല്ലില്‍ വേഗമേറിയ സെഞ്ചുറി സ്വന്തമാക്കുന്ന ഇന്ത്യൻ താരം, ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന താരം തുടങ്ങി റെക്കോർഡുകളാണ് കൗമാരക്കാരൻ സ്വന്തം പേരിലാക്കിയത്.

ഇപ്പോഴിതാ വൈഭവിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് പരിശീലകൻ രാഹുൽ ദ്രാവിഡ്. വൈഭവിന് അമിതമായ ശ്രദ്ധ നൽകി സമ്മർദത്തിലാക്കില്ലെന്ന് രാഹുൽ ദ്രാവിഡ് പറഞ്ഞു.

‘എല്ലാവർക്കും അറിയേണ്ടത് വൈഭവിനെക്കുറിച്ചാണ്. അവന് ചുറ്റും മറ്റൊരു ലോകം തന്നെ രൂപപ്പെട്ടുകഴിഞ്ഞു. വൈഭവിനെക്കുറിച്ചാണ് ക്രിക്കറ്റ് ലോകം സംസാരിക്കുന്നത്. അതൊന്നും നിയന്ത്രിക്കാൻ എനിക്ക് സാധിക്കില്ല. പക്ഷേ, അവന് അമിതമായ ശ്രദ്ധ നൽകി സമ്മർദത്തിലാക്കാൻ ഞങ്ങൾ ഉദ്ദേശിച്ചിട്ടില്ല. വൈഭവിന് വേണ്ട എല്ലാ പിന്തുണയും മാർഗനിർദേശവും ഞങ്ങൾ ഉറപ്പുവരുത്തും. യാതൊരു സമ്മർദവും ഇല്ലാതെ തുടർന്നും ആത്മവിശ്വാസത്തോടെ കളിക്കാൻ അവന് അവസരമൊരുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം’, ദ്രാവിഡ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *