Your Image Description Your Image Description

ഞാൻ ഇന്നലെ സമൂഹ മാധ്യമങ്ങളിൽ ഒരു കുറിപ്പ് കണ്ടു . മലങ്കര ഓർത്തഡോൿസ്‌ സഭയിലെ അടൂർ ഭദ്രാസനത്തിലെ രണ്ഞു പി കോശി അച്ഛൻ , അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പാണത്.

കേട്ടല്ലോ , അച്ഛൻ പറഞ്ഞിരിക്കുന്ന കാര്യങ്ങളൊക്കെ കൊള്ളാം , ഇത് വായിച്ചപ്പോൾ എന്റെ മനസ്സിൽ തോന്നുന്നത് അച്ഛന് സോഷ്യൽ മീഡിയയിൽ വൈറലാകാൻ കുറിച്ചതാണോയെന്നാണ് , അങ്ങനെ സംശയിച്ചാൽ തെറ്റ് പറയാൻ പറ്റുമോ ?

അച്ഛൻ പറഞ്ഞതിനോട് ഞാൻ നൂറ് ശതമാനവും യോജിക്കുന്നു , പക്ഷെ പറഞ്ഞതുകൊണ്ട് എന്ത് പ്രയോജനം ? കുറെ ഏറെ പേര് അത്കാണുകയും വായിക്കുകയുമൊക്കെ ചെയ്യുമ്പോൾ അച്ഛനെ കുറിച്ച് നല്ലതും പറയും വിമർശിക്കുകയും ചെയ്യും . അത്രയല്ലേ ഉണ്ടാകൂ , അതിനപ്പുറം വല്ലതും ഉണ്ടാകുമോ ?

അച്ചോ പെരുന്നാളിൽ പ്രത്യേകിച്ച് റാസയിൽ നാസിക്‌ഡോളും ഫ്യൂഷൻ ഷോയും ഡാൻസും കൂത്തുമൊക്കെ ഒഴിവാക്കണമെന്ന് ആദ്യം അഭിപ്രായപ്പെട്ടത് ബാംഗ്ലൂർ ഭദ്രാസനത്തിന്റെ ചുമതലയിലിരിക്കുമ്പോൾ സെറാഫിം തിരുമേനി ആയിരുന്നു .

തിരുമേനി യുവജന പ്രസ്ഥാനത്തിന്റെ മുഖാമുഖം പരിപാടിയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുമ്പോഴായിരുന്നു ഈ അഭിപ്രായം പറഞ്ഞത് . അതിനെ വിമർശിച്ചും കുറ്റപ്പെടുത്തിയുമൊക്കെ പലരും രംഗത്തുവന്നിരുന്നു .

തിരുമേനി അത് പറഞ്ഞതുകൊണ്ട് തിരുമേനിയുടെ ഭദ്രാസനത്തിലെ പള്ളികളിൽ നടന്ന പെരുന്നാളുകളിൽ ഇതൊക്കെ ഒഴുവാക്കിയോ ? ഒരു പള്ളികളിലും ഒഴിവാക്കിയില്ലന്ന് മാത്രമല്ല , ഇല്ലാതിരുന്ന പള്ളികളിൽ ഇതൊക്കെ നടത്തുകയും ചെയ്തു .

തിരുമേനിക്ക് പള്ളിവികാരിയുടെ ചുമതല ഇല്ലാത്തതുകൊണ്ട് തിരുമേനി പോകുന്ന പള്ളികളിൽ തിരുമേനിയുടെ അഭിപ്രായം നടപ്പാക്കാൻ പറ്റിയില്ല , പക്ഷെ അച്ഛൻ ഒരു ഇടവകയുടെ വികാരിയാണ് , അച്ഛൻ വികാരിയായിരുന്ന പള്ളിയിലെ പെരുന്നാളുകൾ ഈ രീതിയിലാണോ നടത്തിയത് ?

അച്ഛന് ധൈര്യമുണ്ടോ അങ്ങനെ നടത്താൻ ? ഇതൊരു വെല്ലുവിളിയല്ല , എന്റെ ഒരു അഭിപ്രായമാണ് . അച്ഛൻ വിചാരിച്ചാൽ ആ ഒരു പള്ളിയിലെങ്കിലും ഇതൊക്കെ ഒഴിവായികിട്ടുമല്ലോ ? പ്ലാറ്റ് ഫോമിൽ നിന്ന് പ്രസംഗിക്കാൻ എല്ലാവര്ക്കും സാധിക്കും , വാചക കസർത്ത് നടത്താം , ഉപദേശങ്ങൾ നടത്താം ,എഴുതാം , പക്ഷെ സ്വന്തമായി അതൊക്കെ ചെയ്‌തുകൂടി കാണിക്കണം .

ഇത് പറഞ്ഞപ്പോഴാ , ഒരു സംഭവം ഓർത്തത് , കഴിഞ്ഞ ദിവസം ഗായകൻ വേടനെ പോലീസ് കഞ്ചാവ് കേസിൽ അറസ്റ് ചെയ്തു . അയാളുടെ കയ്യിൽ നിന്നും കഞ്ചാവ് എടുത്തുവെന്ന് മാത്രമല്ല , അയാൾ അത് ഉപയോഗിക്കുകയും ചെയ്തിരുന്നു .

ഇത് നമ്മളെല്ലാം മാധ്യമങ്ങളിൽ വായിച്ചതാണ് , അതിലൊരു തമാശയുണ്ട് , ഈ വേടൻ തിരുവനന്തപുരത്ത് കുറച്ചു ദിവസങ്ങൾക്ക് മുൻപ് സർക്കാർ സംഘടിപ്പിച്ച ഒരു പരിപാടിയിൽ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സെടുത്തിരുന്നു . അങ്ങനെ ക്ലാസ്സെടുത്ത ആളാണ് കഞ്ചാവ് കേസിൽ അറസ്റ്റിലാകുന്നത് .

ക്ലാസെടുക്കാനും ഉപദേശിക്കാനും ആരെക്കൊണ്ടും പറ്റും , പക്ഷെ അത് പ്രവർത്തികമാക്കാനാണ് പ്രയാസം . ഞാൻ അച്ഛനെ കുറ്റപ്പെടുത്തിയതോ വിമർശിച്ചതോ അല്ല , അച്ഛാ എനിക്കൊരു കാര്യമേ പറയുവാനുള്ളു , അച്ഛൻ നേതൃത്വമെടുത്ത് കാതോലിക്കാ ബാവാ തിരുമേനിയെക്കൊണ്ട് ഇതിനൊരു കൽപ്പന പള്ളികളിലേക്ക് അയപ്പിക്ക് . അല്ലാതെ സമൂഹ മാധ്യമങ്ങളിൽ കുത്തിയിരുന്ന് എഴുതിയത് കൊണ്ട് ആരും നന്നാവില്ല.

ഇപ്പോൾ പള്ളി പെരുന്നാളുകളിൽ ഇതൊക്കെയുണ്ടെങ്കിലേ ആളുകൾ വരുകയുള്ളു , ഇത് ഞാൻ പറഞ്ഞതല്ല , എന്നോട് ഒരു വൈദീകൻ പറഞ്ഞതാ .

ഇതൊക്കെ ഒഴിവാക്കിയാൽ പെരുന്നാൾ കൂടാൻ വല്ല ബംഗാളികളെ കൂലിയ്ക്ക്ക്കൊണ്ടിരുത്തണം, അച്ഛാ അച്ഛന്റെ ദീർഘവീഷണങ്ങളൊക്കെ കൊല്ലം വരും തലമുറയ്ക്ക് ഒരു പാഠമാകട്ടെ .

Leave a Reply

Your email address will not be published. Required fields are marked *