Your Image Description Your Image Description

പഞ്ചാബിലെ പാക് അതിർത്തിയിൽ ആന്റി ഡ്രോൺ സംവിധാനം വിന്യസിക്കും.പഞ്ചാബ് സർക്കാരിന്റേത് ആണ് നടപടി. ഡ്രോൺ വഴിയുള്ള ആയുധ – മയക്കുമരുന്ന് കടത്ത് തടയുന്നതിന്റെ ഭാഗമായാണ് നടപടി. സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബർ മാസത്തോടെ ആന്റി-ഡ്രോൺ സംവിധാനം വിന്യസിക്കുമെന്ന് പൊലീസ് ഡയറക്ടർ ജനറൽ ഗൗരവ് യാദവ് പറഞ്ഞു.

“ഇന്ത്യ-പാക് അതിർത്തിയിൽ ഞങ്ങൾ ആന്റി-ഡ്രോൺ സിസ്റ്റത്തിന്റെ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്, ഞങ്ങളുടെ ഉദ്യോഗസ്ഥർ ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രാലയവുമായി കൂടിക്കാഴ്ചകളും നടത്തിയിട്ടുണ്ട്. സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബറോടെ പഞ്ചാബ് അതിർത്തി സുരക്ഷാ സേനയുമായി ഏകോപിപ്പിച്ച് പ്രതിരോധത്തിന്റെ രണ്ടാം നിരയിൽ ആന്റി-ഡ്രോൺ സിസ്റ്റം സ്ഥാപിക്കും,” അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *