Your Image Description Your Image Description

തിരുവനന്തപുരം : ഐഎഎസ് തലപ്പത്തെ പോര് എന്നത് സൃഷ്ടി മാത്രമെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ . ഒരു സംവിധാനത്തില്‍ പല തരത്തിലുള്ള അസ്വാരസ്യങ്ങള്‍ ഉണ്ടാകുമെന്നും ശാരദാ പറഞ്ഞു.ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്നും ശാരദ ഇന്ന് വിരമിക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രതികരണം.

ശാരദാ മുരളീധരന്റെ പ്രതികരണം….

ഒരു സംവിധാനത്തില്‍ പല തരത്തിലുള്ള അസ്വാരസ്യങ്ങള്‍ ഉണ്ടാകും.അതിനു തലപ്പത്തെ പോര്,ഉദ്യോഗസ്ഥര്‍ രണ്ടു തട്ടില്‍ എന്ന് പറയുന്നതൊന്നും ശരിയല്ല . കറുപ്പ് ചര്‍ച്ചയാക്കിയത് താന്‍ അനുഭവിച്ചത് കൊണ്ട് മാത്രമല്ല.

നിറത്തിന്റെ പേരിലുള്ള അധിക്ഷേപം വ്യക്തികളെ ഇല്ലാതാകും. ഒരാളുടെ ആത്മവിശ്വാസം ആദ്യം തന്നെ നശിപ്പിച്ചാല്‍ പിന്നെ അയാള്‍ എങ്ങനെ വളരും. ഒരാളുടെ സാധ്യതയ്ക്ക് അനുസരിച്ച് വളരാനുള്ള അവസരത്തെ ഇത്തരം അധിക്ഷേപങ്ങള്‍ ഇല്ലാതാക്കും. പെട്ടെന്ന് കാര്യങ്ങള്‍ ഒന്നും മാറില്ലെന്നും സമയമെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *