Your Image Description Your Image Description

തിരുവനന്തപുരം: ഇന്ന് അക്ഷയ തൃതീയ. സ്വര്‍ണം വാങ്ങുന്നതിന് ഏറ്റവും മികച്ച ദിനമായി വിശ്വസിക്കപ്പെടുന്ന ഈ ദിനത്തെ വരവേല്‍ക്കാന്‍ സംസ്ഥാനത്തെ സ്വര്‍ണ വിപണി ഒരുങ്ങികഴിഞ്ഞു. ഇത്തവണ വലിയൊരു ആഘോഷമായി അക്ഷയ തൃതീയ മാറും എന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ശുഭ ദിനമായാണ് അക്ഷയതൃതീയ ദിനത്തെ കണക്കാക്കുന്നത്. അതിനാല്‍ത്തന്നെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഒറ്റദിന വ്യാപാരം നടക്കുന്നത് അക്ഷയ തൃതീയ നാളിലാണ്.

നിരവധി ഓഫറുകളും, പുതിയ ഡിസൈനുകളും പല ജ്വല്ലറികളിലും നിരന്നുകഴിഞ്ഞു. സ്വര്‍ണ വിഗ്രഹം, സ്വര്‍ണ നാണയങ്ങള്‍ ചെറിയ ആഭരണങ്ങള്‍ എന്നിവയാണ് ഭൂരിഭാഗവും. ലക്ഷ്മി ലോക്കറ്റുകള്‍, മൂകാംബികയില്‍ പൂജിച്ച ലോക്കറ്റുകള്‍, ഗുരുവായൂരപ്പന്‍ ലോക്കറ്റുകള്‍ എന്നിവയ്ക്കും വന്‍ ഡിമാന്റാണ്.

അക്ഷയതൃതീയ ആഘോഷവുമായി ബന്ധപ്പെട്ട് 10 ലക്ഷത്തോളം കുടുംബങ്ങളെ ജ്വല്ലറി ഉടമകള്‍ നേരിട്ടുീ അല്ലാതെയും ആഭരണം വാങ്ങുന്നതിനായി ക്ഷണിച്ചിട്ടുണ്ട് എന്നാണ് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പറയുന്നത്. 5 ലക്ഷത്തിലധികം കുടുംബങ്ങള്‍ അക്ഷയതൃതീയ ദിനത്തില്‍ സ്വര്‍ണ്ണ വ്യാപാര മേഖലയിലേക്ക് ഒഴുകിയെത്തും എന്നാണ് പ്രതീക്ഷ.

ജിഎസ്ടി ഡിപ്പാര്‍ട്ട്‌മെന്റ് നിന്നും ലഭ്യമായ കണക്കനുസരിച്ച് സാധാരണ ദിവസങ്ങളില്‍ 300 മുതല്‍ 400 കോടി രൂപയുടെ സ്വര്‍ണ്ണ വ്യാപാരമാണ് ഒരു ദിവസം കേരളത്തില്‍ നടക്കുന്നത്. കഴിഞ്ഞവര്‍ഷം അക്ഷയതൃതീയ ദിവസം 1200 കോടി രൂപയുടെ വ്യാപാരം നടന്നതായിട്ടാണ് ഏകദേശ കണക്ക്. ഇത്തവണ പ്രതീക്ഷ 1500 കോടിക്ക് മുകളിലാണ്.

Leave a Reply

Your email address will not be published. Required fields are marked *