Your Image Description Your Image Description

ഹരിതകേരളം മിഷന്‍ സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവത്തിന്റെ ഭാഗമായി എറണാകുളം ജില്ലാതല ക്വിസ് മത്സരം കളക്ടറേറ്റ് സ്പാര്‍ക്ക് ഹാളില്‍ സംഘടിപ്പിച്ചു. ബ്ലോക്ക് തലത്തില്‍ വിജയികളായ 60 കുട്ടികളാണ് ജില്ലാതലത്തില്‍ പങ്കെടുത്തത്തത്.

ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ എം കെ ദേവരാജന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ കോര്‍ഡിനേറ്റര്‍ രഞ്ജിനി എസ് ആമുഖാവതരണം നടത്തി. വിജയികള്‍ക്കുള്ള ഉപഹാര വിതരണം എറണാകുളം അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജീസ്‌ട്രേറ്റ് ( എ ഡി എം ) വിനോദ് രാജ് നിര്‍വഹിച്ചു. ഗവേഷകന്‍ പി അലന്‍ അലക്‌സ് ക്വിസിന് നേതൃത്വം നല്‍കി.

മത്സരത്തിന് അതീതമായി കുട്ടികളില്‍ വിജ്ഞാനംപകരുന്ന തരത്തില്‍ സംസ്ഥാനതലത്തിലാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയത്. ക്വിസ് മത്സരത്തിലെ ചോദ്യങ്ങളെ കൂടാതെ കുട്ടികള്‍ മുന്‍കൂട്ടി തയ്യാറാക്കി കൊണ്ടുവന്ന ഓപ്പണ്‍ ആക്ടിവിറ്റി ചോദ്യങ്ങളും പരിഗണിച്ചിരുന്നു. ജില്ലാതലത്തില്‍ വിജയികളായ കുട്ടികളെ മൂന്നാറില്‍ മെയ് 16 മുതല്‍ 18 വരെ നടക്കുന്ന നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവ ക്യാമ്പില്‍ പങ്കെടുപ്പിക്കും.

മത്സര വിജയികള്‍

ഒന്നാം സ്ഥാനം ഗൗരി നന്ദ, ജി എച്ച് എസ് എസ് പാലിശ്ശേരി ( അങ്കമാലി ബ്ലോക്ക്)

രണ്ടാം സ്ഥാനം ആഗ്‌നസ് ഷൈജന്‍, സെന്റ് ജോസഫ് എച്ച് എസ് വരാപ്പുഴ (ആലങ്ങാട് ബ്ലോക്ക് )

മൂന്നാം സ്ഥാനം അഭിനവ് എസ്,വിദ്യാധിരാജ വിദ്യാഭവന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആലുവ (പാറക്കടവ് ബ്ലോക്ക് ), നാലാം സ്ഥാനം അനിശാന്ത് അനില്‍ വി എച്ച് എസ് എസ് ഇരുമ്പനം (തൃപ്പുണിത്തുറ മുന്‍സി പാലിറ്റി), ജില്ലാതലത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *