Your Image Description Your Image Description

ന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ വൈഭവിന്റെ സംഹാര താണ്ഡവത്തിൽ തകർക്കപ്പെട്ടത് ഒരു പിടി റെക്കോർഡുകൾ കൂടിയായിരുന്നു. രാജ്യാന്തര ട്വന്റി 20യില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡാണ് അതിലൊന്ന്. 14 വയസ്സും 32 ദിവസവും മാത്രമായിരുന്നു ഇന്നലെ വെടിക്കെട്ട് സെഞ്ച്വറി പൂർത്തിയാക്കുമ്പോൾ വൈഭവിനുണ്ടായിരുന്നത്.

35 പന്തില്‍ നിന്നാണ് വൈഭവ് സെഞ്ച്വറി നേടിയത്. ഇതോടെ ഐപിഎല്ലിലെ ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ സെഞ്ച്വറിയെന്ന നേട്ടവും സ്വന്തമാക്കി. ഇതിന് മുമ്പ് 2010 ൽ 37 പന്തിൽ സെഞ്ച്വറി പൂർത്തിയാക്കിയ യൂസുഫ് പത്താന്റെ പേരിലായിരുന്നു ഈ നേട്ടം. ഇത് കൂടാതെ 11 സിക്‌സറുകൾ കണ്ടെത്തിയ താരം ഐപിഎല്ലിലെ ഒരു ഇന്നിങ്‌സിലെ കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന റെക്കോർഡും സ്വന്തമാക്കി.

ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ വൈഭവ് സൂര്യവംശി സിക്സര്‍ പൂരം തീര്‍ത്തപ്പോള്‍ 210 റണ്‍സ് വിജയലക്ഷ്യം രാജസ്ഥാന്‍ കൂളായി മറികടന്നു. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 15.5 ഓവറിലാണ് രാജസ്ഥാന്‍ ലക്ഷ്യത്തിലെത്തിയത്. വൈഭവ് സൂര്യവംശി 11 സിക്സറും ഏഴ് ഫോറുകളും അടക്കം 101 റണ്‍സ് നേടി. 17 പന്തിലായിരുന്നു താരം അര്‍ധ സെഞ്ച്വറി തികച്ചിരുന്നത്. പിന്നീടുള്ള 18 പന്തില്‍ അടുത്ത 50 റണ്‍സ് കൂടി നേടി. ജയ്സ്വാള്‍ 40 പന്തില്‍ രണ്ട് സിക്സറും ഏഴ് ഫോറും അടക്കം 70 റണ്‍സ് നേടി.

Leave a Reply

Your email address will not be published. Required fields are marked *