Your Image Description Your Image Description

ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളിലേക്ക് ജൂനിയര്‍ റസിഡന്റുമാരെ നിയമിക്കുന്നതിന് ജനുവരി 16 ന് രാവിലെ 11 മണിക്ക് വാക് ഇന്‍ ഇന്റര്‍വ്യു നടക്കും. കരാറടിസ്ഥാനത്തില്‍ പരമാവധി ഒരു വര്‍ഷത്തേക്കോ റഗുലര്‍ ഹാന്‍സ് ജോലിയില്‍ ചേരുന്നതു വരേയ്‌ക്കോ ഏതാണോ ആദ്യം അതുവരെയ്ക്കാണ് നിയമനം. എം.ബി.ബി.എസ്, ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ്. ടി.സി.എം.സി അല്ലെങ്കില്‍ കെ.എസ്.എം.സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത.

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍, ബന്ധപ്പെട്ട രേഖകളുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും സഹിതം ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ ജനുവരി 16 ന് രാവിലെ 11 ന് എത്തണം . ഫോണ്‍ :04862-233075

Leave a Reply

Your email address will not be published. Required fields are marked *