Your Image Description Your Image Description

കുവൈത്തിലെ ഹ​വ​ല്ലി​യി​ൽ അ​പ്പാ​ർ​ട്ട്മെ​ന്റ് കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഭ​വം. ഉ​ട​ൻ സ്ഥ​ല​​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഹ​വ​ല്ലി, സാ​ൽ​മി​യ സെ​ൻ​ട്ര​ൽ ഫ​യ​ർ​ഫൈ​റ്റിം​ഗ് ടീ​മു​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ​പി​ടി​ത്തം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നും വൈ​കാ​തെ തീ ​അ​ണ​ച്ച​താ​യും ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു. രാ​ജ്യ​ത്ത് വേ​ന​ൽ കാ​ല​ത്ത് തീ​പി​ടി​ത്ത കേ​സു​ക​ർ വ​ർ​ധി​ക്കാ​റു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം മ​ൻ​ഗ​ഫി​ലെ അ​പ്പാ​ർ​ട്ട്മെ​ന്റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​ല​യാ​ളി​ക​ൾ അ​ട​ക്കം നി​ര​വ​ധി പേ​ർ മ​രി​ച്ചി​രു​ന്നു.

അ​ബ്ബാ​സി​യ​യി​ൽ അപ്പാ​ർ​ട്ട്മെ​ന്റ് നാ​ലം​ഗ മ​ല​യാ​ളി കു​ടും​ബ​വും മ​ര​ണ​പ്പെ​ടു​ക​യു​ണ്ടാ​യി. അപ്പാ​ർ​ട്ട്മെ​ന്റു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും അ​ഗ്നി​സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​നും ജാ​ഗ്ര​ത പാ​ലി​ക്കാ​നും അ​ധി​കൃ​ത​ർ ഉ​ണ​ർ​ത്തി.

Leave a Reply

Your email address will not be published. Required fields are marked *