Your Image Description Your Image Description

ദുബായിൽ ചൂ​ട്​ വ​ർ​ധി​ക്കു​മെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം(​എ​ൻ.​സി.​എം). ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ താ​മ​സ​ക്കാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ സ​മൂ​ഹ മാ​ധ്യ​മ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച രാ​ജ്യ​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ താ​പ​നി​ല ​രേ​ഖ​പ്പെ​ടു​ത്തി​യ​ത്​ അ​ബൂ​ദ​ബി​യി​ലെ അ​ൽ ശ​വാ​മി​ഖി​ലും ഫു​ജൈ​റ​യി​ലെ ത​വാ​യി​നി​ലു​മാ​ണ്​. ഇ​വി​ട​ങ്ങ​ളി​ൽ ഉ​ച്ച 1.15ന്​ 45.9​ഡി​ഗ്രി​യാ​ണ്​ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സാ​ധാ​ര​ണ അ​ൽ​ഐ​നി​ലെ ചി​ല ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്​ ഉ​യ​ർ​ന്ന താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്താ​റു​ള്ള​ത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കു​ള്ളി​ലാ​ണ്​ രാ​ജ്യ​ത്താ​ക​മാ​നം താ​പ​നി​ല 38ഡി​ഗ്രി​ക്കും 45ഡി​ഗ്രി​ക്കും ഇ​ട​യി​ലെ​ത്തി​യ​ത്.

കാ​ലാ​വ​സ്ഥ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്​ പ്ര​കാ​രം രാ​ജ്യ​ത്തെ മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും ചൊ​വ്വാ​ഴ്ച മു​ത​ൽ വെ​ള്ളി​യാ​ഴ്ച വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ 40ഡി​ഗ്രി മു​ത​ൽ 45ഡി​ഗ്രി വ​രെ ചൂ​ട്​ അ​നു​ഭ​വ​പ്പെ​ടും. രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ ഈ​ർ​പ്പ നി​ല​വാ​രം വ​ർ​ധി​ക്കു​ന്ന​ത്​ രാ​വി​ലെ സ​മ​യ​ങ്ങ​ളി​ൽ മൂ​ട​ൽ മ​ഞ്ഞി​ന്​ കാ​ര​ണ​മാ​യേ​ക്കും. ചൂ​ട്​ വ​ർ​ധി​ക്കു​ന സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ലാ​യി വെ​ള്ളം കു​ടി​ക്കാ​നും ക​ന​ത്ത വെ​യി​ലി​ൽ ജോ​ലി ചെ​യ്യു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​നും സം​ര​ക്ഷ​ണ വ​സ്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *