Your Image Description Your Image Description

കുവൈത്തിലെ സുലൈബിയ പ്രദേശത്തെ കന്നുകാലി ഫാമുകളിലെ കുളമ്പുരോഗം പൂർണ നിയന്ത്രണത്തിലാണെന്ന് കൃഷി, മത്സ്യവിഭവങ്ങൾക്കായുള്ള പബ്ലിക് അതോറിറ്റി ഡയറക്ടർ ജനറൽ സലേം അൽ ഹായ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം വരെ രേഖപ്പെടുത്തിയ കേസുകളുടെ എണ്ണം 2,662 ആയി ഉയർന്നിട്ടുണ്ട്.അംഗീകൃത ആരോഗ്യ നിയമങ്ങൾക്കും നടപടിക്രമങ്ങൾക്കും അനുസൃതമായി കൈകാര്യം ചെയ്ത 10 പശുക്കൾ ചത്തതായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

42 ഫാമുകളിലായി 24,000-ത്തിലധികം പശുക്കൾ ഉള്ള സുലൈബിയ ഫാമുകളിൽ അദ്ദേഹം ഫീൽഡ് പര്യടനം നടത്തിയിരുന്നു. വൈറസിനായുള്ള വാക്സിൻ പരമാവധി രണ്ടാഴ്ചയ്ക്കുള്ളിൽ രാജ്യത്ത് എത്തും. ഇത് രോഗത്തെ കൂടുതൽ നിയന്ത്രിക്കാൻ സഹായിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *