Your Image Description Your Image Description

ഷ്യയില്‍ യുക്രേനിയന്‍ സൈന്യം ഒറ്റരാത്രികൊണ്ട് വന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ബ്രയാന്‍സ്‌ക് മേഖലയ്ക്ക് മുകളിലായാണ് ഭൂരിഭാഗം മിസൈല്‍ ആക്രമണങ്ങള്‍ നടന്നതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച രാത്രി 8:30 നും തിങ്കളാഴ്ച പുലര്‍ച്ചെ 4:35 നും ഇടയില്‍ റഷ്യന്‍ വ്യോമ പ്രതിരോധം മൊത്തം 115 ഡ്രോണുകള്‍ തടഞ്ഞു, അതില്‍ ക്രിമിയയ്ക്കും കരിങ്കടലിനും മുകളിലൂടെ പത്ത്, കുര്‍സ്‌ക് മേഖലയ്ക്ക് മുകളിലൂടെ രണ്ട്, ബെല്‍ഗൊറോഡ് മേഖലയ്ക്ക് മുകളിലൂടെ ഒന്ന് എന്നിങ്ങനെയായിരുന്നു ഡ്രോണ്‍ ആക്രമണം നടന്നതെന്ന് റഷ്യന്‍ മന്ത്രാലയം സ്ഥിരീകരിച്ചു. ബ്രയാന്‍സ്‌ക് മേഖലയ്ക്ക് മുകളില്‍ ഏകദേശം 102 ഡ്രോണുകള്‍ വെടിവച്ചു വീഴ്ത്തി. സിവിലിയന്‍ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കാണ് നാശം സംഭവിച്ചതെന്ന് ഗവര്‍ണര്‍ അലക്‌സാണ്ടര്‍ ബൊഗോമാസ് വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച ബ്രയാന്‍സ്‌കും ഒരു വലിയ ഡ്രോണ്‍ ആക്രമണത്തിന് ഇരയായി. ആക്രമണം, വളരെ കുറഞ്ഞ അളവിലായിരുന്നു. കഴിഞ്ഞദിവസം റഷ്യന്‍ സൈന്യം മൊത്തം 87 യുക്രേനിയന്‍ യുഎവികള്‍ വെടിവെച്ചുവെന്നും, അവയില്‍ പകുതിയും ക്രിമിയന്‍ ഉപദ്വീപിനു മുകളിലായിരുന്നുവെന്നും റഷ്യന്‍ മന്ത്രാലയം സ്ഥിരീകരിച്ചു. അതേസമയം, കഴിഞ്ഞ വാരാന്ത്യത്തില്‍, 30 മണിക്കൂര്‍ ഈസ്റ്റര്‍ വെടിനിര്‍ത്തലിന്റെ ഭാഗമായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഏകപക്ഷീയമായ ശത്രുത നിര്‍ത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഈ സമയത്ത് യുക്രേനിയന്‍ പ്രവര്‍ത്തനങ്ങളുടെ തീവ്രതയില്‍ ഗണ്യമായ കുറവുണ്ടായെങ്കിലും, ഈ കാലയളവില്‍ റഷ്യന്‍ പ്രതിരോധ മന്ത്രാലയം ഏകദേശം 4,900 ലംഘനങ്ങള്‍ യുക്രെയ്ന്‍ നടത്തിയതായി രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *