Your Image Description Your Image Description

ഇപ്പോൾ മിക്ക വീടുകളിലും ഇപ്പോൾ പക്ഷികളെയും മൃഗങ്ങളെയും ഒക്കെ വളർത്തുന്നത് പതിവാണ്. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ കുറച്ചൊരു ആശ്വാസത്തിന് വേണ്ടിയാണ് മൃഗങ്ങളെ വീട്ടിൽ വളർത്തുന്നത്. പക്ഷികളുടെ കൂട്ടത്തിൽ അധികപേരും തിരഞ്ഞെടുക്കുന്നത് ലവ് ബേർഡ്സിനെയാണ്. നിങ്ങളുടെ വീട്ടിൽ ലവ് ബേർഡ്‌സ് ഉണ്ടെങ്കിലോ അല്ലെങ്കിൽ ഭാവിയിൽ വളർത്താൻ ഉദ്ദേശിക്കുന്നുണ്ടെങ്കിലോ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം.

1. സാമൂഹിക ജീവികളാണ്

ലവ് ബേർഡ്‌സ് സാമൂഹിക ജീവികളാണ്. ഇവ മനുഷ്യരോടും അവയുടെ തന്നെ ഇനത്തോടും വളരെയധികം സൗഹൃദം പുലർത്തുകയും ഇണങ്ങുകയും ചെയ്യുന്നവരാണ്.

2. ഉച്ചത്തിലുള്ള ശബ്ദം

ലവ് ബേർഡ്സുകൾക്ക് ശബ്ദം കൂടുതലാണ്. അതിനാൽ തന്നെ അവ ശബ്ദം ഉണ്ടാക്കുമ്പോൾ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായേക്കാം. ലവ് ബേർഡ്സിനെ വാങ്ങുന്നതിന് മുമ്പ് ഇക്കാര്യം ശ്രദ്ധിക്കണം.

3. വലിപ്പമുള്ള കൂട്

ലവ് ബേർഡ്സുകൾ കാണാൻ ചെറുതാണെങ്കിലും അവയ്ക്ക് താമസിക്കാൻ വലിയ കൂടിന്റെ ആവശ്യമുണ്ട്. കാരണം ഈ പക്ഷികൾക്ക് സ്വാതന്ത്ര്യത്തോടെ പറക്കാനും നടക്കാനും കളിക്കാനും സ്ഥലമുണ്ടെങ്കിൽ മാത്രമേ അവർ എപ്പോഴും സന്തോഷത്തോടെ ഇരിക്കുകയുള്ളു.

4. കൂട്ടിൽ നിന്നും പുറത്തെടുക്കാം

ഈ പക്ഷികളെ എപ്പോഴും കൂട്ടിലിട്ട് വളർത്താൻ സാധിക്കുകയില്ല. കുറച്ച് നേരം കൂടിന് പുറത്തേക്കും അവയെ തുറന്ന് വിടണം. ഇത് ലവ് ബേർഡ്സിന്റെ നല്ല ശാരീരിക മനസികാരോഗ്യത്തിന് അത്യാവശ്യമാണ്.

5. പോഷകാഹാരം

നല്ല പോഷക ഗുണങ്ങളുള്ള ഭക്ഷണങ്ങൾ തന്നെ ലവ് ബേർഡ്സിന് നൽകേണ്ടതുണ്ട്. കേടുവരാത്ത പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ, വിത്തുകൾ തുടങ്ങിയവയാണ് ഈ പക്ഷികൾക്ക് കഴിക്കാൻ കൊടുക്കേണ്ടത്.

6. ദീർഘായുസ്സ് കൂടുതലാണ്

ശരിയായ രീതിയിലുള്ള സ്നേഹവും പരിചരണവും നൽകിയാൽ ദീർഘകാലം ജീവിക്കുന്നവരാണ് ലവ് ബേർഡ്സുകൾ. 10 മുതൽ 15 വർഷം വരെയാണ് ഇവയുടെ ആയുസ്സ് നിലനിൽക്കുന്നത്. അതിനാൽ തന്നെ ലവ് ബേർഡ്സുകളെ വാങ്ങുമ്പോൾ ദീർഘകാലം അവ നമ്മുടെയൊപ്പം ഉണ്ടാകും.

7. ബുദ്ധിശക്തി ഉള്ളവരാണ്

ലവ് ബേർഡ്സുകൾ വളരെയധികം ബുദ്ധിശക്തിയുള്ള പക്ഷിയാണ്. വിനാശകരമായ വിരസത ഒഴിവാക്കാൻ ഇവയ്ക്ക് കളിപ്പാട്ടങ്ങളോ, പസിലുകളോ ആവശ്യമാണ്.

8. പെട്ടെന്ന് അടുക്കില്ല

ലവ് ബേർഡ്സുമായി അടുപ്പം ഉണ്ടാവണമെങ്കിൽ നിങ്ങൾക്ക് ക്ഷമ ഉണ്ടാവണം. കാരണം ഇവ മനുഷ്യരോട് ഇണങ്ങാൻ കുറച്ചധികം സമയമെടുക്കും. എന്നും അവരോട് സംസാരിക്കുകയും നന്നായി പരിചരിക്കുകയും ചെയ്താൽ മാത്രമേ ഇവയോടൊപ്പം അടുപ്പം സ്ഥാപിച്ചെടുക്കാൻ സാധിക്കുകയുള്ളു. ഒരിക്കൽ കൂട്ടായാൽ പിന്നീട് അവയ്ക്ക് നിങ്ങളോട് നല്ല അടുപ്പം ഉണ്ടാവുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *