Your Image Description Your Image Description

ചെന്നൈ: തമിഴ്‌നാട്ടിലെ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ നഷ്ടത്തില്‍. 2024-2025 സാമ്പത്തികവര്‍ഷം ഫെബ്രുവരി വരെയുള്ള കാലയളവില്‍ പ്രതിമാസ നഷ്ടം 566 കോടി രൂപയാണ്. മുന്‍ സാമ്പത്തികവര്‍ഷം ഇത് 531.74 കോടി രൂപയായിരുന്നു. ഗതാഗതമന്ത്രി എസ്.എസ്. ശിവശങ്കറാണ് കണക്കുകള്‍ നിയമസഭയില്‍ അറിയിച്ചത്. ഇന്ധനച്ചെലവ്, ജീവനക്കാരുടെ വേതനം, വായ്പാപലിശ തിരിച്ചടവ് തുടങ്ങിയവയാണ് നഷ്ടത്തിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങള്‍. ബസ് യാത്രാനിരക്ക് കുറവായത് നഷ്ടം മറികടക്കുന്നതിനെ ബാധിക്കുന്നുണ്ടെന്നും രേഖയില്‍ വ്യക്തമാക്കുന്നു. രാജ്യത്ത് ബസ് യാത്രാനിരക്ക് ഏറ്റവും കുറവുള്ള തമിഴ്‌നാട്ടില്‍ 2018 ജനുവരി 29-നാണ് അവസാനമായി നിരക്ക് പരിഷ്‌കരിച്ചത്.

തമിഴ്‌നാട് സര്‍ക്കാരിന് കീഴില്‍ എട്ടു ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകളാണുള്ളത്. ഇതില്‍ ടിഎന്‍എസ്ടിസിക്കു കോയമ്പത്തൂര്‍, കുംഭകോണം, മധുര, സേലം, തിരുനല്‍വേലി, വിഴുപുരം മേഖലകളില്‍ പ്രത്യേക വിഭാഗമുണ്ട്. സ്റ്റേറ്റ് എക്സ്പ്രസ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍, മെട്രപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (എംടിസി) എന്നിവയാണ് മറ്റുള്ളവ. സംസ്ഥാനത്തിനകത്തും പുറത്തും ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ നടത്തുന്നത് എക്സ്പ്രസ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനാണ്. കടത്തില്‍ മുങ്ങിക്കിടക്കുമ്പോഴും ലോക ബാങ്കിന്റെയുള്‍പ്പെടെ സഹായധനത്തോടെ 11,907 പുതിയ ബസുകള്‍ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍.

Leave a Reply

Your email address will not be published. Required fields are marked *