Your Image Description Your Image Description

ആരാധകർ കാത്തിരുന്ന ചിത്രമാണ് മോഹൻലാലിന്റെ തുടരും. ഇന്ന് തിയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളത്തിന്‍റെ സ്വന്തം ‘മോഹന്‍ലാല്‍ തുടരും’ എന്ന വാചകത്തിലാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ‘തുടരും’ അവസാനിക്കുന്നത്. ഒരോ പ്രേക്ഷകനും മനസില്‍ ആഗ്രഹിച്ചത് ആ രണ്ടര മണിക്കൂറിനുള്ളില്‍ ലഭിച്ചു കഴിഞ്ഞു.

‍’ബെന്‍സ്’ എന്ന് നാട്ടുകാരും ഭാര്യയും എന്തിന് സ്വന്തം മക്കളും വിളിക്കുന്ന ഷണ്‍മുഖന്‍ റാന്നിക്കാരനായ ടാക്സി ഡ്രൈവറാണ്. തന്‍റെ പഴയ അംബാസഡര്‍ കാറിനെ ജീവനെപ്പോലെ സ്നേഹിക്കുന്ന ബെന്‍സ്, കുടുംബത്തിനൊപ്പം സന്തോഷമായി ജീവിക്കുന്നു. എന്നാല്‍ ഒരു ഘട്ടത്തില്‍ ഒരു പ്രശ്നത്തില്‍പ്പെട്ട് കാര്‍ പൊലീസ് സ്റ്റേഷനിലാകുന്നു. ഇവിടെ മുതലാണ് അപ്രതീക്ഷിതമായ വഴിയിലൂടെ ചിത്രം കടന്നുപോകുന്നത്.

ഷണ്‍മുഖന്‍റെ മുന്‍കാലം തൊട്ട് ഇതുവരെ ചിത്രത്തിന്‍റെ ഒരു ഘട്ടത്തിലും പുറത്തുവിടാതിരുന്ന കാസ്റ്റിംഗുകള്‍ വരെ ശരിക്കും അനുഭവമാകുന്നു. മോഹന്‍ലാല്‍ അവതരിപ്പിക്കാത്തതായി മലയാളിക്ക് മുന്നില്‍ ഒരു റോളും ബാക്കി കാണില്ല. എങ്കിലും അദ്ദേഹം എന്നും പുതുമ തരും.

തരുണ്‍ മൂര്‍ത്തി തന്‍റെ മൂന്നാമത്തെ ചിത്രത്തില്‍ മോഹന്‍ലാലിനെ പരമാവധി ഉപയോഗിച്ചിരിക്കുന്നു. വിന്‍റേജ് ലാലേട്ടന്‍ മോഡലില്‍ നിന്നും ഇമോഷണല്‍ പീക്കിലേക്കും, പിന്നീട് ചിലയിടത്ത് ഒജി ലാലേട്ടനായും ഒക്കെ പ്രേക്ഷകന് കൈയ്യടിക്കാനും, ഒന്ന് ഇമോഷണലാകാനും ഒക്കെ അവസരം നല്‍കുന്നുണ്ട് തുടരും.

കെആര്‍ സുനിലുമായി ചേര്‍ന്ന് തരുണ്‍ മൂര്‍ത്തി ഒരുക്കിയ തിരക്കഥ ചിത്രത്തിന്‍റെ എലിവേഷനുകള്‍ കൃത്യമായി പ്രേക്ഷകനില്‍ എത്തിക്കുന്നതാണ്. ചിത്രത്തിന്‍റെ തുടക്കത്തിലെ ഫാമിലി മോമന്‍റില്‍ നിന്നും കത്തികയറി ചിത്രത്തിന്‍റെ വേഗത്തിനൊപ്പം സഞ്ചരിക്കുന്ന ജെക്സ് ബിജോയിയുടെ സംഗീതവും ചിത്രത്തിന് വലിയ മുതല്‍ക്കൂട്ടാണ്. ശോഭന മോഹന്‍ലാല്‍ കോംബോയുടെ രസകരമായ നിമിഷങ്ങള്‍ ചിത്രത്തില്‍ ഉണ്ടെങ്കിലും അതില്‍ മാത്രം തളച്ചിടുന്നില്ല സിനിമ എന്നാണ് പ്രേഷകരുടെ അഭിപ്രായം.

Leave a Reply

Your email address will not be published. Required fields are marked *