Your Image Description Your Image Description

കൊച്ചി: ഫോർട്ട് കൊച്ചിയിൽ ഇന്നലെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. ഫോർട്ടുകൊച്ചി ബിഷപ്പ് ഗാർഡനിൽ വലിയ തൈക്കൽ വീട്ടിൽ 64 കാരനായ വി.ബി ബെന്നിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെയാണ് കാറിനുള്ളിൽ മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതശരീരത്തിന് മൂന്ന് ദിവസത്തിൽ കൂടുതൽ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

പ്രദേശത്ത് സ്ഥിരം അലഞ്ഞു തിരിഞ്ഞു നടക്കുന്നയാളെയാണ് മരിച്ച നിലയിൽ കണ്ടതെന്നാണ് വിവരം. ഫോർട്ട് കൊച്ചി സ്വദേശിയായ റോബർട്ട് എന്നയാളുടെ കാറിലാണ് മൃതശരീരം ഉണ്ടായിരുന്നത്. ഈസ്റ്റർ ദിനത്തിലാണ് റോബർട്ട് കാറ് റോഡരികിൽ പാർക്ക് ചെയ്തത്. യാത്രയ്ക്കായി കൂടുതലും ബൈക്ക് ഉപയോ​ഗിച്ചിരുന്ന റോബർട്ട് പിന്നീട് ഇതുവരെ കാർ തിരിച്ചെടുക്കാൻ എത്തിയിരുന്നില്ല.

കാറിന് സമീപത്തുനിന്ന് രൂക്ഷമായി ദുർ​ഗന്ധം വന്നതോടെ പ്രദേശവാസികൾ പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ കാറിനകത്ത് മൃതശരീരം കണ്ടു. കാറ് ലോക്ക് ചെയ്യാത്ത രീതിയിലായിരുന്നു. മരണകാരണം വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *