Your Image Description Your Image Description

സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തെരഞ്ഞെടുത്തു.

സഭാ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ നടക്കുന്ന സിനഡ് സമ്മേളനത്തിലാണ് പുതിയ മേജർ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തത്. രഹസ്യ ബാലറ്റിലൂടെ നടന്ന തിരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയ മെത്രാന്റെ വിശദാംശങ്ങൾ വത്തിക്കാന് കൈമാറി. മാർപ്പാപ്പയുടെ അംഗീകാരത്തിനുശേഷം നാളെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

സിറോ മലബാര്‍ സഭയുടെ ചരിത്രത്തിലെ നാലാം മേജര്‍ ആര്‍ച്ച് ബിഷപ്പ് തെരഞ്ഞെടുപ്പാണിത്. പന്ത്രണ്ട് വര്‍ഷത്തെ ഭരണത്തിന് ശേഷം കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി രാജിവെച്ചതോടെയാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ് തെരഞ്ഞെടുപ്പ്.

55 ബിഷപ്പുമാർ പങ്കെടുത്ത സിനഡിൽ 53 പേർക്കാണ് വോട്ടവകാശം. ഇവർ മുഴുവൻ പേരും സ്ഥാനാർത്ഥികളാണ്. മൂന്നിൽ രണ്ട് ഭൂരിപക്ഷമെത്തുമ്പോഴാണ് സിനഡ് തെരഞ്ഞെടുപ്പ് പൂർത്തിയാകുക.

Leave a Reply

Your email address will not be published. Required fields are marked *