Your Image Description Your Image Description

ഗർഭകാലം ഒരു സ്വപ്നം പോലെയായിരുന്നുവെന്ന് ടെന്നീസ് താരം സാനിയ മിർസ. ഇനിയും മൂന്നുതവണ വേണമെങ്കിലും ​ഗർഭിണിയാകാമെന്ന് പറയുന്ന താരം പക്ഷേ മുലൂട്ടലിലെ ബുദ്ധിമുട്ടുകളെ കുറിച്ചും തുറന്നു പറയുന്നു. മുലയൂട്ടൽ തനിക്ക് ഒരു ശാരീരിക പ്രശ്നമായിരുന്നില്ലെന്നും വൈകാരികവും മാനസികവുമായി തന്നെ തളർത്തുന്ന ഒന്നായിരുന്നു അതെന്നും സാനിയ പറയുന്നു. അമ്മയായതിന് ശേഷം കടന്നുപോയ പ്രതിസന്ധികളെ കുറിച്ച് സംസാരിക്കവെയാണ് താരം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഗർഭകാലം ഒരു സ്വപ്നം പോലെയായിരുന്നുവെന്ന് സാനിയ പറയുന്നു,​. എന്നാൽ തനിക്ക് ഏറെ ബുദ്ധിമുട്ടായി തോന്നിയത് മുലയൂട്ടൽ ആയിരുന്നുവെന്ന് സാനിയ വ്യക്തമാക്കി ഞാൻ 2.5 – മൂന്നുമാസം മുലയൂട്ടി. ഗർഭകാലത്തെ കഠിനമായ ഭാഗം അതായിരുന്നു. ഇനിയും മൂന്നു തവണ ഗ‌ർഭിണിയാകാം. പക്ഷേ ഈ മുലയൂട്ടുന്ന കാര്യം എനിക്ക് ഓർക്കാനാകുന്നില്ല. എനിക്കതിന് കഴിയുമോ എന്നറിയില്ല. എന്നെ സംബന്ധിച്ചിടത്തോളം അതിന്റെ ശാരീരികമായ വശമല്ല,​ മറിച്ച് വൈകാരികവും മാനസികവുമായ വശങ്ങളാണ് എന്നെ തളർത്തിയത്. ജോലി ചെയ്യുന്ന സ്ത്രീകളെ സംബന്ധിച്ച് മുലയൂട്ടൽ ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്.

മതിയായ ഉറക്കമില്ലായ്മയ്‌ക്കൊപ്പം എല്ലാ കാര്യങ്ങളും മുലയൂട്ടൽ ഷെഡ്യൂളിന് ചുറ്റുമായി കേന്ദ്രീകരിക്കും. മൂന്ന് മാസത്തിനുശേഷം ഡോക്ടറുടെ അടുത്തുപോയി എനിക്ക് മുലയുട്ടുന്നത് തുടരാൻ കഴിയില്ലെന്ന് പറഞ്ഞു. ഒരു മാസം കൂടി ശ്രമിക്കാൻ അദ്ദേഹം എന്നോട് പറഞ്ഞു. എനിക്ക് ഭ്രാന്ത് പിടിക്കുമെന്നായിരുന്നു എന്റെ മറുപടി. മാനസികമായി എനിക്കത് വളരെ ബുദ്ധിമുട്ടായിരുന്നു, കാരണം ഞാൻ അതിനകംതന്നെ പ്രസവാനന്തരമുള്ള ഹോർമോൾ മാറ്റങ്ങളുമായി പൊരുത്തപ്പെട്ടുകൊണ്ടിരിക്കുന്ന സമയമാണ്. ഒരു ചെറിയ മനുഷ്യൻ ഭക്ഷണത്തിനായി പൂർണമായും എന്നെ ആശ്രയിക്കുന്നു എന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഗർഭധാരണത്തേക്കാൾ കഠിനമായിരുന്നു അതെന്ന് സാനിയ വ്യക്തമാക്കുന്നു.

സാനിയ മിർസ പാക്ക് ക്രിക്കറ്റ് താരം ഷുഐബ് മാലിക്കുമായി വിവാഹബന്ധം വേർപെടുത്തിയതും അദ്ദേഹം പുതിയ വിവാഹംകഴിച്ച വാർത്തയും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. വിവാഹമോചനശേഷം മകൻ ഇസ്ഹാനൊപ്പം ദുബായിലാണ് സാനിയ മിർസ താമസിക്കുന്നത്.

2010-ൽ ഹൈദരാബാദിലായിരുന്നു മാലിക്ക് – സാനിയ വിവാഹം. പിന്നീട് 2018-ലാണ് ഇരുവർക്കും മകനായ ഇസാൻ ജനിക്കുന്നത്. തുടർന്ന് 2022-ലാണ് ഇരുവരും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്നും വിവാഹമോചനത്തിന്റെ വക്കിലാണെന്നും അഭ്യൂഹങ്ങൾ വന്നത്. എന്നാൽ, ഇക്കാര്യം ഇരുവരും നിഷേധിച്ചിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് സാനിയ ടെന്നീസ് കരിയർ അവസാനിപ്പിച്ചത്. ഇതിന് ശേഷം സാനിയയുടെ പല സോഷ്യൽ മീഡിയ പോസ്റ്റുകളിലും വിവാഹമോചനത്തിന്റെ സൂചനകളുണ്ടെന്ന് ആരാധകർ ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *