Your Image Description Your Image Description

ഇ​സ്ലാ​മാ​ബാ​ദ്: ജ​മ്മു കാശ്മീ​രി​ലെ പ​ഹ​ൽ​ഗാ​മി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ബ​ന്ധ​മി​ല്ലെ​ന്ന് പാ​ക്കി​സ്ഥാ​ൻ. ഒ​രു ത​ര​ത്തി​ലു​മു​ള്ള ഭീ​ക​ര​ത​യെ​യും പാ​ക്കി​സ്ഥാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കി​ല്ലെ​ന്നും പാ​ക് പ്ര​തി​രോ​ധ​മ​ന്ത്രി ഖ്വാ​ജ ആ​സി​ഫ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ പാ​ക്കി​സ്ഥാ​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് തെ​ളി​വു​ക​ൾ ല​ഭി​ച്ചു. ല​ഷ്ക​ർ-​ഇ-​തൊ​യ്ബ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​തെ​ന്നാ​ണ് ര​ഹ​സ്യാ​ന്വേ​ഷ​ണ​വി​ഭാ​ഗ​ത്തി​ന് വിവരം ലഭിച്ചു.

പഹല്‍ഗാം ആക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍ ഭീകരന്‍ സെയ്ഫുള്ള കസൂരിയെന്നാണ് സൂചന. ആക്രമണത്തിന് മുമ്പ് ഹോട്ടലുകളില്‍ നിരീക്ഷണം നടത്തിയെന്ന് വിവരം. ആക്രമണത്തിന് പിന്നില്‍ ഏഴംഗ സംഘമെന്നാണ് റിപ്പോര്‍ട്ട്. ഭീകരര്‍ എത്തിയത് 2 സംഘങ്ങളായി.

Leave a Reply

Your email address will not be published. Required fields are marked *