Your Image Description Your Image Description

ഓപ്പോ കെ 13 5ജി ഇന്ത്യയിൽ അ‌വതരിപ്പിച്ചു.പ്രിസം ബ്ലാക്ക് ഫ്രാഗ്മെന്റ് സൈബർ-സ്റ്റൈലിന്റെ ഒരു ഡിസൈൻ തീം ആണ് ഈ ​ഓപ്പോ ഫോൺ സ്വീകരിച്ചിരിക്കുന്നത്. കൂളിങ്ങിനായി 5700mm² വേപ്പർ ചേമ്പറും 6000mm² ഗ്രാഫൈറ്റ് ഷീറ്റും ഫോണിലുണ്ട്. AI ക്ലാരിറ്റി എൻഹാൻസർ, AI അൺബ്ലർ, AI റിഫ്ലക്ഷൻ റിമൂവർ, AI ഇറേസർ തുടങ്ങിയ AI ഫീച്ചറുകളുമായി ഫോട്ടോഗ്രാഫി മികവും ഈ ഓപ്പോ ഫോൺ വാഗ്ദാനം ചെയ്യുന്നു.

ഫോൺ തിരശ്ചീനമായി പിടിക്കുമ്പോൾ സിഗ്നൽ ഡ്രോപ്പ് തടയുന്നതിനായി ഗെയിം-എക്‌സ്‌ക്ലൂസീവ് ആന്റിന ലേഔട്ട് ഡി​സൈൻ ഈ ഫോണിന് നൽകിയിരിക്കുന്നു. ഓപ്പോയുടെ AI LinkBoost 2.0 ഇന്റലിജന്റ് നെറ്റ്‌വർക്ക് സ്വിച്ചിംഗുമായി സംയോജിപ്പിച്ച് 360° ആനുവൽ-റിംഗ് ആന്റിന സിസ്റ്റം ഉപയോഗിക്കുന്നു, ഇത് ദുർബലമായ സിഗ്നൽ ഉള്ളയിടങ്ങളിൽപ്പോലും ശക്തമായ കണക്റ്റിവിറ്റി നിലനിർത്തുന്നു.

ഓപ്പോകെ 13 5ജി യുടെ 8GB+ 128GB അ‌ടിസ്ഥാന വേരിയന്റിന് 17,999 രൂപയും 8GB + 256GB വേരിയന്റിന് 19,999 രൂപയുമാണ് വില. ഓപ്പോയുടെ ​ഔദ്യോഗിക വെബ്​സൈറ്റ്, ഓഫ്​ലൈൻ സ്റ്റോറുകൾ എന്നിവയ്ക്ക് പുറമേ ഫ്ലിപ്പ്കാർട്ട് വഴിയും ഈ ഫോൺ വാങ്ങാനാകും. ഏപ്രിൽ 25 മുതൽ ആണ് വിൽപ്പന ആരംഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *