Your Image Description Your Image Description

തിരുവനന്തപുരം : യഥാർത്ഥ ക്രിസ്തു ശിഷ്യനായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പയെന്ന് താമരശ്ശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിൽ. അദ്ദേഹത്തിന്റെ ജീവിതം തന്നെ സന്ദേശമാണ്. ലോകത്ത് യുദ്ധ ധ്വനി മുഴങ്ങിയപ്പോൾ അതിർത്തികൾ തുറന്നിടൂവെന്ന് ആഹ്വാനം ചെയ്ത മാർപ്പാപ്പ മാനവ സ്നേഹത്തിന്റെ വലിയ സന്ദേശം നൽകി. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് വേണ്ടി നില കൊണ്ട വ്യക്തിയായിരുന്നു അദ്ദേഹമെന്നും താമരശ്ശേരി ബിഷപ്പ് പറഞ്ഞു.

വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയുടെ വിടവാങ്ങൽ. 88 വയസായിരുന്നു. 11 വർഷം ആഗോള കത്തോലിക്കാ സഭയെ നയിച്ച പിതാവാണ് വിടവാങ്ങിയത്. അർജന്‍റീനയിലെ ബ്യുണസ് ഐറിസിൽ 1936 ഡിസംബർ ഏഴിനായിരുന്നു ജനനം. ഹോർഗെ മരിയോ ബെർഗോളിയോ എന്നായിരുന്നു യഥാർത്ഥ പേര്. 1958 ലാണ് ഈശോ സഭയിൽ ചേർന്നത്. 1969 ഡിസംബർ 13 ന് പൗരോഹിത്യം സ്വീകരിച്ചു. 2001 ഫെബ്രുവരി ഒന്നിന് കർദിനാൾ ആയി. 2013 മാർച്ച് 13 ന് മാർപാപ്പ പദവിയിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *