Your Image Description Your Image Description

കൊല്ലം: അഞ്ചലിൽ വീടിന് തീയിട്ട് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. ഏരൂർ സ്വദേശി വിനോദാണ് ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട ശേഷം വീടിന് തീകൊളുത്തിയത്. മദ്യ ലഹരിയിലായിരുന്നു വിനോദ് വീടിന് തീയിട്ടതും അതിന് ശേഷം ജീവനൊടുക്കിയതും. പൊലീസ് സ്ഥലത്തെത്തിയപ്പോൾ വീടിനുള്ളിൽ വിനോദ് തൂങ്ങി നിൽക്കുന്നതാണ് കണ്ടത്.വിനോദ് മദ്യപിച്ച് വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കുന്നത് പതിവായിരുന്നു. അയൽക്കാരും ബന്ധുക്കളും നാട്ടുകാരും എല്ലാം ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ ദിവസവും വിനോദ് മദ്യപിച്ച് വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. ഭാര്യ ലതയെ ആക്രമിച്ചിരുന്നു.

ആക്രമണത്തിൽ ഭാര്യയുടെ കൈക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ വിനോദ് എത്തിയതോടെ വീട്ടുകാർ പേടിച്ച് പുറത്തിറങ്ങുകയായിരുന്നു. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു.പൊലീസ് സ്ഥലത്തെത്തിയതോടെ വിനോദ് കതകടച്ചു പൂട്ടി. ശേഷമാണ് വീട്ടിലെ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് തീകൊളുത്തിയത്. തീ നിയന്ത്രണ വിധേയമാക്കി പൊലീസ് അകത്തേക്ക് കടന്നതോടെയാണ് വിനോദിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഏരൂർ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *