Your Image Description Your Image Description

ജിദ്ദ: മക്കയിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തി സൗദി ആഭ്യന്തര മന്ത്രാലയം. ഹജ് സുരക്ഷയുടെ ഭാഗമായാണ് ഈ പരിമിതപ്പെടുത്തൽ. അതാത് വകുപ്പുകളിൽ നിന്ന് അനുമതി വാങ്ങാത്തവരെ മക്കയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് അധികൃതർ അറിയിച്ചു.

മക്കയിൽ നിന്ന് വിതരണം ചെയ്ത ഇഖാമ(താമസരേഖ) ഉള്ളവർക്ക് മാത്രമായിരിക്കും …. മുതൽ മക്കയിലേക്ക് പ്രവേശനം ലഭിക്കുക. അനുമതിയില്ലാതെ വരുന്നവരെ മക്കയിലെ അതിർത്തി പോസ്റ്റുകളിൽ തടഞ്ഞ് തിരിച്ചയക്കാനാണ് നിർദേശം.

സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിർ, മുഖീം പോര്‍ട്ടലുകൾ വഴിയാണ് മക്കയിലേക്ക് പ്രവേശിക്കുന്നതിനുള്ള അനുമതി പത്രം ലഭിക്കുക. സുരക്ഷാ നടപടികളുടെ ഭാഗമായി ഈ മാസം 29 മുതൽ ഉംറ പെർമിറ്റും നിർത്തിവെച്ചിരുന്നു. വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയ ഉംറ തീർത്ഥാടകർ ഈ മാസം 29ന് രാജ്യം വിടണം. അനധികൃതമായി തങ്ങുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *