Your Image Description Your Image Description

കേരളത്തിൽ തന്നെ ലക്ഷക്കണക്കിന് ആരാധകരുള്ള ഫുട്ബോൾ പ്ലയറാണ് ലയണൽ മെസ്സി. അക്കൂട്ടത്തിൽ നമ്മുടെ പ്രിയപ്പെട്ട ലാലേട്ടനുമുണ്ട്. മെസ്സിയെ ഏറെയിഷ്ടപ്പെടുന്ന മോഹൻലാലിന് ഒരു സമ്മനം കിട്ടിയിരിക്കുകയാണിപ്പോൾ. മെസിയെയും ഫുട്‌ബോളിനെയും സ്‌നേഹിക്കുന്ന ഏതൊരാളും ആ​ഗ്രഹിക്കുന്ന ഒരു സമ്മാനം. സാക്ഷാൽ ലയണൽ മെസിയുടെ കൈയ്യൊപ്പ് പതിഞ്ഞ ജേഴ്‌സി.

മോഹൻലാൽ തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ജേഴ്‌സിയിൽ ‘ഡിയർ ലാലേട്ടൻ’ എന്നെഴുതി മെസ്സി ഒപ്പുവെക്കുന്നതിന്റെ വീഡിയോയും മോഹൻലാൽ പങ്കുവെച്ചിട്ടുണ്ട്. ജേഴ്‌സിയുമായി നിൽക്കുന്ന മോഹൻലാലിനേയും വീഡിയോയിൽ കാണാം. ഡോ. രാജീവ് മാങ്കോട്ടിൽ, രാജേഷ് ഫിലിപ്പ് എന്നിവരാണ് ഇത്തരത്തിൽ ഒരപൂർവമായ സമ്മാനം മോഹൻലാലിനായി ഒരുക്കിയത്. സാമൂഹികമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ ഇരുവർക്കും മോഹൻലാൽ നന്ദിയും പറഞ്ഞു.

മോഹൻലാലിന്റെ വാക്കുകൾ

‘മെസ്സിയുടെ മൈതാനത്തെ മിടുക്കിനെ മാത്രമല്ല, അദ്ദേഹത്തിന്റെ ദയയും വിനയവുമെല്ലാം കണ്ട് ഏറെക്കാലമായി അദ്ദേഹത്തെ ആരാധിക്കുന്ന ഒരാള്‍ക്ക് ഇത് ശരിക്കും സവിശേഷമായ ഒന്നാണ്. എന്റെ സുഹൃത്തുക്കളായ ഡോ, രാജീവ് മാങ്കോട്ടിലും രാജേഷ് ഫിലിപ്പും ഇല്ലായിരുന്നെങ്കില്‍ ഈ അവിശ്വസനീയമായ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദിയറിയിക്കുന്നു. എല്ലാത്തിനുമുപരിയായി, മറക്കാനാകാത്ത ഈ സമ്മാനത്തിന് ദൈവത്തോട് നന്ദി പറയുന്നു.’

Leave a Reply

Your email address will not be published. Required fields are marked *