Your Image Description Your Image Description

കോട്ടയം; ഏറ്റുമാനൂരിൽ ലഹരിക്കായി ഉപയോഗിക്കുന്ന മരുന്നുകളുടെ വൻ ശേഖരം. കഴിഞ്ഞ ദിവസം ഇതേ മരുന്നുമായി ആലപ്പുഴ സ്വദേശി സന്തോഷ് പിടിയിലായിരുന്നു. ഇയാളുടെ പേരിൽ എത്തിയ കൊറിയർ പരിശോധിച്ചതിൽ നിന്നാണ് ആമ്പ്യൂളുകൾ പിടികൂടിയത്.

രക്തസമ്മർദ്ദം ഉയർത്തുന്നതിന് വേണ്ടി ഉപയോഗിക്കുന്ന മരുന്നാണ് പിടികൂടിയത്. നേരത്തെ പാലായിൽ നിന്നും ഈ മരുന്നിന്റെ വലിയ ശേഖരം പിടികൂടിയിരുന്നു. ലഹരിക്ക് വേണ്ടി വ്യാപകമായി ഈ മരുന്ന് ഉപയോഗിക്കുന്നതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്. ഓൺലൈനിലൂടെ കുറഞ്ഞ തുകയ്ക്ക് വാങ്ങിക്കുന്ന മരുന്ന് വൻ തുകയ്ക്ക് മറച്ചു വിൽക്കുന്നു.

ആലപ്പുഴ രാമങ്കേരി സ്വദേശി സന്തോഷാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. മെഫൻ്റർമൈൻ സൾഫെറ്റ് എന്ന മരുന്ന് 230 എണ്ണം ഇയാളിൽ നിന്നും പിടികൂടി. രണ്ട് മാസം മുമ്പ് സമാനമായ കേസിൽ സന്തോഷ് അറസ്റ്റിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *