Your Image Description Your Image Description

മസ്‌കത്തില്‍ നിന്നും സലാലയിലേക്കുള്ള പാതയില്‍ സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂര്‍ റോഡില്‍ (ആദം-ഹൈമ റോഡ്) പൊടികാറ്റിനെ തുടര്‍ന്ന് മണ്ണ് നീങ്ങിയതായും ഇതുവഴി യാത്ര ചെയ്യുന്നവര്‍ സുരക്ഷ ഉറപ്പുവരുത്തമെന്നും നിര്‍ദേശങ്ങള്‍ പാലിക്കണെമന്നും റോയല്‍ ഒമാന്‍ പൊലീസിന്റെ മുന്നറിയിപ്പ്.

ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടുന്നതിനാല്‍ ഈ പാതയില്‍ യാത്ര ദുര്‍ഘകടമായിട്ടുണ്ട്. കാഴ്ച പരിധി ചുരുങ്ങുകയും ചെയ്തു. അസ്ഥിര കാലാവസ്ഥ തുടരുന്നതിനാല്‍ ജാഗ്രത പുലര്‍ത്തണം. അടുത്ത ദിവസങ്ങളില്‍ കനത്ത പൊടിക്കാറ്റ് തുടരാനിടയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts