Your Image Description Your Image Description

നടൻ ഷൈൻ ടോം ചാക്കോയ്ക്ക് എതിരെ നടി വിൻസി അലോഷ്യസ് രം​ഗത്ത് എത്തിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. നിരവധി പേരാണ് നടിയെ പിന്തുണച്ചും നടനെതിരെ രൂക്ഷ വിമർശനവുമായും രം​ഗത്ത് എത്തുന്നത്. ഷൈനിൽ നിന്നും ഉണ്ടായ മോശം അനുഭവം തുറന്നു പറയുകയാണ് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ.

ഈ നടന്റെ ലീലാവിലാസങ്ങൾ ഒരിക്കൽ ചൂണ്ടി കാണിച്ച് പ്രതികരിച്ചപ്പോൾ അകത്തളത്തിൽ ഇരുന്നു പല പ്രമുഖരും അഭിനന്ദിച്ചെന്നും എന്നാൽ വിത്ത് ഇൻ സെക്കൻഡിൽ തനിക്ക് നേരെ വിരൽ ചൂണ്ടിയെന്നും രഞ്ജു രഞ്ജിമാർ പറഞ്ഞു.

“ഞാൻ ഈ നടന്റെ ലീലാവിലാസങ്ങൾ ഒരിക്കൽ ചൂണ്ടി കാണിച്ച് പ്രതികരിച്ചപ്പോൾ അകത്തളത്തിൽ ഇരുന്നു പല പ്രമുഖരും അഭിനന്ദിച്ചു. എന്നാൽ വിത്ത് ഇൻ സെക്കൻഡിൽ എനിക്ക് നേരെ വിരൽ ചൂണ്ടി. എന്റെ സിനിമയുടെ കാര്യം ഞാൻ നോക്കും. ഞാൻ മാപ്പ് പറയണം എന്ന് ആ നടനും കുടുംബവും സംവിധായകനും എന്നോട് ആവശ്യപ്പെട്ടു. എന്നാൽ നിലപാടിൽ ഉറച്ചു നിന്ന എന്നെ സ്‌പ്പോർട്ട് ചെയ്യാൻ ഒരു നടി മാത്രം ഉണ്ടായുള്ളൂ. ആ സിനിമ ഞാൻ കംപ്ലീറ്റ് ചെയ്തു. ഈ അടുത്ത കാലത്ത് ഐഎഫ്എഫ്എ അബുദാബിയിൽ വെച്ചു നടന്നപ്പോഴും ഇങ്ങേരുടെ വികൃതികൾ നേരിട്ട് കണ്ടു. ചില നടികൾ ചാനൽ ചർച്ചയിൽ ഇവനെ പൊക്കി പറയുന്നു. ഇവൻ അഭിനയിച്ച സിനിമയിൽ ഇവൻ കാട്ടികൂട്ടുന്ന തോന്ന്യവാസം അത് നേരിൽ കണ്ട വ്യക്തിയാണ് ഞാനും എന്റെ സഹപ്രവർത്തകരും. ഏതു അർത്ഥത്തിൽ ആണ് ഇയാൾ നല്ല നടൻ ആവുന്നതെന്നും വെള്ള പൂശാൻ ചിലരുണ്ടെന്നും രഞ്ജു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *