Your Image Description Your Image Description

ഇൻഫോസിസിൽ വീണ്ടും കൂട്ട പിരിച്ചുവിടൽ. മൈസൂരൂ ട്രെയിനിങ് ക്യാമ്പസിൽ നിന്ന് 240 എൻട്രി ലെവൽ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഇന്ന് രാവിലെയാണ് ജീവനക്കാർക്ക് ടെർമിനേഷൻ ഇ-മെയിൽ ലഭിച്ചത്. പിരിച്ചുവിടുന്നവർക്ക് താത്കാലിക ആശ്വാസം നൽകുമെന്ന് ഇൻഫോസിസ് ഇ-മെയിലിൽ അറിയിച്ചിട്ടുണ്ട്.

ഫെബ്രുവരിയിൽ 400ഓളം ട്രെയിനികെളെ സമാനരീതിയിൽ കമ്പനി പിരിച്ചുവിട്ടിരുന്നു. നേരത്തെ പിരിച്ചുവിട്ടവർക്ക് താത്കാലിക ആശ്വാസം നൽകിയിരുന്നില്ല. ഇത് വലിയ പ്രതിഷേധത്തിലേക്ക് നയിച്ചിരുന്നു. ഇത്തരം പ്രതിഷേധങ്ങൾ ഒഴിവാക്കാനായാണ് കമ്പനിയുടെ താത്കാലിക ആശ്വാസ വാ​ഗ്ദാനമെന്നാണ് നി​ഗമനം. നേരത്തെ നോട്ടീസ് നൽകാതെ പിരിച്ചുവിടുന്നത് നിയമവിരുദ്ധമാണെന്ന ആരോപണങ്ങളും ഉയർന്നിരുന്നു. നിരവധി ഐടി യൂണിയനുകളാണ് കമ്പനിയുടെ അടിയന്തര നടപടിക്കെതിരെ പ്രതിഷേധം അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *