Your Image Description Your Image Description

പെ​രു​ന്നാ​ൾ അ​ട​ക്ക​മു​ള്ള പ്ര​ധാ​ന സീ​സ​ൺ അ​വ​സാ​നി​ച്ച​തോ​ടെ കേ​ര​ള സെ​ക്ട​റി​ലേ​ക്ക് കു​റ​ഞ്ഞ നി​ര​ക്കു​മാ​യി വി​മാ​ന ക​മ്പ​നി​ക​ൾ. അ​തേ​സ​മ​യം, കേ​ര​ള​ത്തി​ൽ സ്കൂ​ൾ വേ​ന​ൽ അ​വ​ധി മു​ത​ലെ​ടു​ത്ത് മ​സ്ക​ത്തി​ലേ​ക്കു​ള്ള നി​ര​ക്കു​ക​ൾ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ പ​ല വി​മാ​ന ക​മ്പ​നി​ക​ളി​ലും ഉ​യ​ർ​ന്ന നി​ര​ക്കു​ക​ൾ ആ​രം​ഭി​ച്ചി​ട്ടി​ല്ല. ഒ​മാ​നി​ൽ ജൂ​ൺ മു​ത​ൽ സ്കൂ​ൾ അ​വ​ധി ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ അ​ടു​ത്ത മാ​സം അ​വ​സാ​ന​ത്തോ​ടെ ത​ന്നെ കേ​ര​ള സെ​ക്ട​റി​ലേ​ക്കു​ള്ള നി​ര​ക്കു​ക​ൾ ഉ​യ​രാ​നാ​ണ് സാ​ധ്യ​ത.

മ​സ്ക​ത്തി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്കാ​ണ് ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കു​ക​ൾ ഈ​ടാ​ക്കു​ന്ന​ത്. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് മൂ​ന്ന് വി​ഭാ​ഗ​ത്തി​ലാ​യാ​ണ് നി​ര​ക്കു​ക​ൾ നി​ജ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​ൽ ഏ​ഴ് കി​ലോ ഹാ​ൻ​ഡ് ബാ​ഗ് മാ​ത്രം അ​നു​വ​ദി​ക്കു​ന്ന എ​ക്സ്പ്ര​സ് ലൈ​റ്റി​ൽ 27 റി​യാ​ലാ​ണ് അ​ടു​ത്ത മാ​സം ര​ണ്ട് വ​രെ നി​ര​ക്കു​ക​ൾ. ഏ​ഴ് കി​ലോ ഹാ​ൻ​ഡ് ബാ​ഗും 30 കി​ലോ ല​ഗേ​ജും അ​നു​വ​ദി​ക്കു​ന്ന എ​ക്സ്പ്ര​സ് വാ​ല്യൂ​വി​ൽ 30.400 റി​യാ​ൽ ആ​ണ് ഒ​രു വ​ശ​ത്തേ​ക്ക് നി​ര​ക്ക്. ഏ​ഴ് കി​ലോ ഹാ​ൻ​ഡ് ബാ​ഗും 30 കി​ലോ ല​ഗേ​ജും യാ​ത്രാ മാ​റ്റാ​ൻ അ​നു​വാ​ദ​വു​മു​ള്ള എ​ക്സ്പ്ര​സ് ഫ്ല​ക്സി​ൽ 35.800 റി​യാ​ലാ​ണ് നി​ര​ക്ക്.

Leave a Reply

Your email address will not be published. Required fields are marked *