Your Image Description Your Image Description

റിയൽമി 14റ്റി 5ജി ലോഞ്ച് തിയതി പ്രഖ്യാപിച്ചു.റിയൽമി 14T 5G ഏപ്രിൽ 25 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് റിയൽമി സ്ഥിരീകരിച്ചിരിക്കുന്നു.റിയൽമി 14 സീരീസിലേക്ക് വരുന്ന ഈ പുതിയ സ്മാർട്ട്ഫോണിന്റെ പ്രധാന പ്രത്യേകത മികച്ച ഡിസ്പ്ലേയാണ് എന്ന് നിരീക്ഷകർ വിലയിരുത്തുന്നു.റിയൽമി 14T 5ജിയുടെ ഡിസ്പ്ലേ 111% DCI-P3 കളർ ഗാമട്ടിനെ പിന്തുണയ്ക്കുന്നു, കൂടാതെ നീല വെളിച്ചം പുറന്തള്ളുന്നത് കുറയ്ക്കുന്നതിന് TÜV റൈൻലാൻഡ് സർട്ടിഫിക്കേഷനും ഇതിലുണ്ട്. സ്മാർട്ട്ഫോണിൽ നിന്നുള്ള ബ്ലൂ​ലൈറ്റ് ഉപയോക്താക്കളുടെ ഉറക്കത്തെ ദോഷകരമായി ബാധിക്കുന്നുണ്ട് എന്നാണ് പഠനങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. അ‌തിനാൽ ബ്ലൂ​ലൈറ്റ് പ്രശ്നം കുറയ്ക്കാൻ റിയൽമി ഇതിൽ പ്രത്യേകം ശ്രദ്ധിച്ചിരിക്കുന്നു.

സിൽക്കൻ ഗ്രീൻ, വയലറ്റ് ഗ്രേസ്, സാറ്റിൻ ഇങ്ക് കളർ ഓപ്ഷനുകളിൽ റിയൽമി 14T 5ജി വാങ്ങാനാകും. 7.97mm വലിപ്പമാകും ഈ ഫോണിന് ഉണ്ടാകുക. ഫോട്ടോഗ്രാഫിക്കായി, 50MP AI ക്യാമറ സഹിതമാണ് ഈ ഫോൺ എത്തുക. ഓഡിയോ ഔട്ട്പുട്ട് 300% അൾട്രാ വോളിയം മോഡ് വഴി മെച്ചപ്പെടുത്തിയിട്ടുണ്ട്.45W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 6000mAh ബാറ്ററിയാണ്, റിയൽമി 14T 5G യിൽ ഉള്ളത് എന്ന് വ്യക്തമായിട്ടുണ്ട്. ഇതിലെ ബാറ്ററി 54.3 മണിക്കൂർ വരെ കോൾ, 17.2 മണിക്കൂർ യൂട്യൂബ് പ്ലേബാക്ക്, 12.5 മണിക്കൂർ ഇൻസ്റ്റാഗ്രാം ഉപയോഗം, 12.5 മണിക്കൂർ ഗെയിമിംഗ് എന്നിവയെ പിന്തുണയ്ക്കുന്നുവെന്ന് റിയൽമി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *