Your Image Description Your Image Description

സാംസങ്ങ് ഗാലക്സി എം56 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു.മുൻഗാമിയായ ഗാലക്സി എം55 5ജിയെക്കാൾ ഒരുപാട് മികവ് പുതിയ എം56 5ജിക്ക് ഉണ്ട്. എക്‌സിനോസ് 1480 പ്രോസസർ കരുത്താക്കിയാണ് ഈ ഫോൺ എത്തുന്നത്.6 പ്രധാന OS അപ്‌ഗ്രേഡുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോണിന് സാംസങ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൽ ഫ്രണ്ടിൽ മാത്രമല്ല, പിന്നിലും കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷൻ ഉണ്ട്. കൂടാതെ ഒരു മെറ്റൽ ക്യാമറ ഡെക്കോയും ഗാലക്സി എം56 5ജിക്ക് ഉണ്ട്.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഗാലക്സി എം56 5ജി വാഗ്ദാനം ചെയ്യുന്നത്. അ‌തിൽ f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, OIS, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ-വൈഡ് ആംഗിൾ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP മാക്രോ സെൻസർ, LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്നു. ഫ്രണ്ടിൽ f/2.2 അപ്പേർച്ചറുള്ള 12MP ക്യാമറയാണ് നൽകിയിരിക്കുന്നത്.

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, ഡ്യുവൽ സിം (നാനോ+ നാനോ), 5G SA /NSA, 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS+ GLONASS, USB ടൈപ്പ്-സി, NFC, 45W ഫാസ്റ്റ് ചാർജിങ് (ബോക്സിൽ ചാർജർ ലഭ്യമല്ല) പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 162.0 x 77.3 x 7.2mm വലിപ്പവും 180 ഗ്രാം ഭാരവുമാണ് ഇതിനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *