Your Image Description Your Image Description

യുഎഇയിൽനിന്ന് മറ്റു ജിസിസി രാജ്യങ്ങളിലേക്ക് ഇനി കാറിൽ പറക്കാം. 2 മണിക്കൂർ 20 മിനിറ്റുകൊണ്ട് അബുദാബിയിൽനിന്ന് മസ്കത്തിലേക്കോ ദോഹയിലേക്കോ കുവൈത്തിലേക്കോ പറക്കാം. ദുബായിൽനിന്ന് ബഹ്റൈനിലേക്കും മറ്റു ജിസിസി രാജ്യങ്ങളിലേക്കും പറക്കും കാറിൽ എത്താൻ ഇതേ സമയം മതി.

റിയാദിൽനിന്ന് കുവൈത്തിലേക്ക് 2.40 മണിക്കൂർ കൊണ്ട് എത്താം. 2027ൽ പദ്ധതി യാഥാർഥ്യമാകും. ഷാർജ റിസർച്, ടെക്നോളജി ആൻഡ് ഇന്നവേഷൻ പാർക്കിൽ ഡച്ച് കമ്പനി പിഎഎൽ-വിയുടെ സ്ഥാപകനും സിഇഒയുമായ റോബർട്ട് ഡിങ്കെമാൻസെയാണ് പ്രോട്ടോടൈപ്പ് ഫ്ലയിങ് കാറായ പിഎഎൽ-വി ലിബർട്ടി അവതരിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *