Your Image Description Your Image Description

കുവൈത്തിലുടനീളം ഗതാഗത പരിശോധനകൾ കർശനമാക്കി അധികൃതർ. ഈ മാസം തുടക്കത്തിൽ നടത്തിയ പരിശോധനയിൽ 56,708 നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. ഗതാഗത മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലുള്ള സുരക്ഷാസേനകളുടെ സംയുക്ത ഓപ്പറേഷനിലാണ് ഇത്രയധികം ലംഘനങ്ങൾ കണ്ടെത്തിയത്.

പ്രായപൂർത്തിയാകാതെ വാഹനമോടിച്ച 110 കുട്ടികളെ പൊലീസ് പിടികൂടി. ഇവരെ തുടർ നിയമനടപടികൾക്കായി ജുവനൈൽ പ്രോസിക്യൂഷനിലേക്ക് കൈമാറി. കുട്ടികൾ ഓടിച്ച വാഹനങ്ങളുടെ ഉടമമാരെ ചോദ്യം ചെയ്യാനായി സമൻസ് നൽകിയതായും അധികൃതർ അറിയിച്ചു. ഗുരുതര ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ 39 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. വാഹന പരിശോധനകളിൽ മോട്ടോർ സൈക്കിളുകൾ ഉൾപ്പെടെ 29 വാഹനം കണ്ടുകെട്ടി.

Leave a Reply

Your email address will not be published. Required fields are marked *