Your Image Description Your Image Description

ദുബായ്: രാജ്യത്ത് പൊ​തു​ഗ​താ​ഗ​ത രം​ഗ​ത്ത്​ കൂ​ടു​ത​ൽ പ​രി​സ്ഥി​തി സൗ​ഹൃ​ദ മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പു​തു​ത​ല​മു​റ ഇ​ല​ക്ട്രി​ക് ബ​സ് റോ​ഡി​ലി​റ​ക്കി ദുബായ് റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). 76 പേ​ർ​ക്ക് യാ​ത്ര​ചെ​യ്യാ​ൻ ക​ഴി​യു​ന്ന ബ​സ് ആ​ദ്യം അ​ൽ​ഖൂ​സ് ഡിപ്പോ​യി​ൽ​നി​ന്ന് ദുബായ് മാ​ൾ മെ​ട്രോ സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള റൂ​ട്ടി​ലാ​ണ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ സർവീസ് ന​ട​ത്തു​ക. എ​ഫ്​13 റൂ​ട്ടി​ൽ അ​ൽ​ഖൂ​സ് ഡി​പ്പോ​യി​ൽ ​നി​ന്ന് പാ​ല​സ് ഡൗ​ൺ​ടൗ​ൺ ഹോ​ട്ട​ൽ, ദുബായ് ഫൗ​ണ്ട​ൻ, ബു​ർ​ജ് ഖ​ലീ​ഫ എ​ന്നി​വ വ​ഴി ദുബായ് മാ​ൾ മെ​ട്രോ​യു​ടെ സൗ​ത്ത് ബ​സ് സ്റ്റോ​പ് വ​രെ​യാ​കും പു​ത്ത​ൻ ഇ​ല​ക്​​ട്രി​ക്​ ബ​സി​ന്‍റെ ആ​ദ്യ സ​ർ​വീ​സ്.

അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള ബ​സി​ൽ ഡ്രൈ​വ​ർ​ക്ക് ചു​റ്റു​പാ​ടു​ക​ൾ അ​റി​യാ​ൻ ക​ണ്ണാ​ടി​ക​ളു​ണ്ടാ​വി​ല്ല. പ​ക​രം ഹൈ ​റെ​സ​ലൂ​ഷ​ൻ സ്ക്രീ​നു​ക​ളാ​യി​രി​ക്കും. 12 മീ​റ്റ​ർ നീ​ള​മു​ള്ള ബ​സി​ൽ 41 പേ​ർ​ക്ക് ഇ​രു​ന്നും, 35 പേ​ർ​ക്ക് നി​ന്നും യാ​ത്ര​ ചെ​യ്യാം. വോ​ൾ​വോ​യാ​ണ് ഇ​ല​ക്​​ട്രി​ക്​ ബ​സി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ. 470 കി​ലോ​വാ​ട്ട് മ​ണി​ക്കൂ​ർ ശേ​ഷി​യു​ള്ള ബാ​റ്റ​റി​യാ​ണ് പു​തി​യ ഇ​ല​ക്ട്രി​ക് ബ​സി​ന്‍റെ മ​റ്റൊ​രു പ്ര​ത്യേ​ക​ത. ഫു​ൾ ചാ​ർ​ജ് ചെ​യ്താ​ൽ 370 കി​ലോ​മീ​റ്റ​ർ യാ​ത്ര ചെ​യ്യാം. പൊ​തു​ഗ​താ​ഗ​ത രം​ഗം 2050 ന​കം പൂ​ർ​ണ​മാ​യും കാ​ർ​ബ​ൺ വി​കി​ര​ണ​ ര​ഹി​ത​മാ​ക്കാ​നു​ള്ള ദുബായുടെ ല​ക്ഷ്യം കൈ​വ​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​ണ് പു​ത്ത​ൻ ഇ​ല​ക്ട്രി​ക് ബ​സെ​ന്ന് ആ​ർ.​ടി.​എ പ​ബ്ലി​ക് ട്രാ​ൻ​സ്പോ​ർ​ട്ട് ഏ​ജ​ൻ​സി ഡ​യ​റ​ക്ട​ർ മ​ർ​വാ​ൻ അ​ൽ സ​റൂ​നി പ​റ​ഞ്ഞു.

ദുബായുടെ സ​വി​ശേ​ഷ കാ​ലാ​വ​സ്ഥ​ക്ക്​ അ​നു​സ​രി​ച്ചാ​ണ്​ ബ​സ് രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. ഏ​റ്റ​വും പു​തി​യ സാ​​ങ്കേ​തി​ക വി​ദ്യ​ക​ൾ സ​മ​ന്വ​യി​പ്പി​ച്ചാ​ണ്​ വോ​ൾ​വോ പു​തി​യ ഇ​ല​ക്​​ട്രി​ക്​ ബ​സു​ക​ൾ പു​റ​ത്തി​റ​ക്കു​ന്ന​ത്. പ​രീ​ക്ഷ​ണ ഓ​ട്ട​ത്തി​ലൂ​ടെ പൊ​തു​ഗ​താ​ഗ​ത രം​ഗ​ത്ത്​ പു​തി​യ സാ​​ങ്കേ​തി​ക​വി​ദ്യ​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്​ സ​ഹാ​യ​ക​മാ​യ വി​വ​ര​ങ്ങ​ൾ ആ​ർ.​ടി.​എ സം​ഘം ശേ​ഖ​രി​ക്കു​മെ​ന്ന് മ​ർ​വാ​ൻ അ​ൽ സ​റൂ​നി പ​റ​ഞ്ഞു. അ​ന്ത​രീ​ക്ഷ​ത്തി​ൽ കാ​ർ​ബ​ൺ പു​റ​ന്ത​ള്ളു​ന്ന​തി​ലെ കു​റ​വ്, ബാ​റ്റ​റി ഫു​ൾ ചാ​ർ​ജി​ൽ ബ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന ശേ​ഷി, വ്യ​ത്യ​സ്ത കാ​ലാ​വ​സ്ഥ​ക​ളി​ൽ ബ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം എ​ന്നി​വ മ​ന​സ്സി​ലാ​ക്കു​ക​യാ​ണ്​ പ​രീ​ക്ഷ​ണ ഓ​ട്ട​ത്തി​ലൂ​ടെ ആ​ർ.​ടി.​എ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *